Nee Mazhavillu Polen - From "Finals"

നീ മഴവില്ലു പോലെൻ
മിഴിയോരം വിരിയവേ.
ഹൃദയങ്ങൾ തേടുന്ന
വർണങ്ങൾ കണ്ടേ.
ഇൗ തണലുകൾ തേടി നമ്മൾ
അണയുന്നൊരു പാതയിൽ
ഒഴുകുന്നൊരു കാറ്റായി
നീയെന്നിൽ വരവായി.
പതിയെ എൻ കൈ കോർത്ത്
ചേർന്നു നിൽക്കും അഴകായ്
തളരുമ്പോൾ തണലേകാൻ
എന്നും കൂട്ടായി.

നീ മഴവില്ലു പോലെൻ
മിഴിയോരം വിരിയവേ.
ഹൃദയങ്ങൾ തേടുന്ന
വർണങ്ങൾ കണ്ടേ.

പുലരിയിൽ ഉണരേ.
ഇളവെയിലൊളിയായെൻ
ആകാശ കൂടിൽ വിരിയും മുഖമേ.
ചിറകുകളണിയും വെൺമേഘം പോലെ
ഒരു തെന്നൽ തേരിൽ പാറും മോഹമേ.

പായുന്നേതോ ദൂരങ്ങളിൽ
മായാ മേഘകാറ്റ് പോലെ നീ
കാണാത്ത തീരങ്ങൾ തേടും കണ്ണിൽ
വിസ്മയങ്ങൾ തിടഞ്ഞേ.

ഒരു താരകമായി
ഇരുളാർന്നൊരു രാവിൽ
നിറദീപം പോലേ തെളിയും കനവേ...
ഇതുവരെ ഒരുനാൾ
പറയാത്തൊരു വാക്കിൻ
മധുരം നിൻ ചുണ്ടിൽ
ചിരിയായി വിടരേ...

ഏതോ കാലം മുൻപേ ഉള്ളിൽ
തേടി നിന്നേ പ്രിയ സ്വപ്നമേ.
ഒന്നായി ജന്മങ്ങൾ തോറും നമ്മൾ
നെഞ്ചിനുള്ളിൽ അറിയെ...

നീ മഴവില്ലു പോലെൻ
മിഴിയോരം വിരിയവേ.
ഹൃദയങ്ങൾ തേടുന്ന
വർണങ്ങൾ കണ്ടേ.
ഇൗ തണലുകൾ തേടി നമ്മൾ
അണയുന്നൊരു പാതയിൽ
ഒഴുകുന്നൊരു കാറ്റായി
നീയെന്നിൽ വരവായി.
പതിയെ എൻ കൈ കോർത്ത്
ചേർന്നു നിൽക്കും അഴകായ്
തളരുമ്പോൾ തണലേകാൻ
എന്നും കൂട്ടായി.



Credits
Writer(s): R G Kailas Menon
Lyrics powered by www.musixmatch.com

Link