Vellaram Kannulla

വെള്ളാരം കണ്ണുള്ള പെണ്ണേ നില്ല്
ഇന്നെന്നോടും കിന്നാരം ചൊല്ല് ചൊല്ല്
എൻ കാളിദാസകവിതേ
നിൻ കാൽച്ചിലങ്കയെവിടെ?
ഇനിയെന്നുമെൻ നിഴലാകും സഖി നീ
എൻ കാളിദാസകവിതേ
നിൻ കാൽച്ചിലങ്കയെവിടെ?
ഇനിയെന്നുമെൻ നിഴലാകും സഖി നീ

വെള്ളാരം കണ്ണുള്ള പെണ്ണേ നില്ല്
ഇന്നെന്നോടും കിന്നാരം ചൊല്ല്, ചൊല്ല്
വെള്ളാരം കണ്ണുള്ള പെണ്ണേ നില്ല്
ഇന്നെന്നോടും കിന്നാരം ചൊല്ല്, ചൊല്ല്

പകലിരവു മായും, മായും
പകരമൊരു ദീപം തെളിയുന്നപോൽ
വിരിയുന്നപോൽ, തഴുകുന്നപോൽ
ഇനി നീയും ഞാനും
പുതുമയുടെ പുളകം വിതറും
അവിടെയൊരു ഹൃദയം കണിവയ്ക്കുവാൻ തുണനില്ക്കുവാൻ
ഒരുമിയ്ക്കുവാൻ വന്നെൻ മുന്നിൽ
നിനവുകളിലാരാരോ ദൂത് പറഞ്ഞീടും
മറുപടികളില്ലാത്തൊരു മൗനമായ് വാ വാ

വെള്ളാരം കണ്ണുള്ള പെണ്ണേ
ഇന്നെന്നോടും കിന്നാരം ചൊല്ല്
വെള്ളാരം കണ്ണുള്ള പെണ്ണേ
ഇന്നെന്നോടും കിന്നാരം ചൊല്ല്

ഹൃദയമൊരു ഗാനം പാടും
തരളമൊരു താളം നിന്നുള്ളിലും എന്നുള്ളിലും
കൊതി തുള്ളിടും ഈ രാഗം പോലെ
ഒഴുകുമനുരാഗം തന്നിൽ
അലിയുമഴകേ നിൻ ചിരി മുത്തിനായ്
മൊഴിമുത്തിനായ് ഇനിയെത്തുമോ
മിഴിയോരത്ത്
കനവുകളിലേതേതോ കാര്യം കളിയാകും
മധുരമൊരു സല്ലാപത്തെന്നലായ് വാ വാ

വെള്ളാരം കണ്ണുള്ള പെണ്ണേ നില്ല്
ഇന്നെന്നോടും കിന്നാരം ചൊല്ല് ചൊല്ല്
എൻകാളിദാസകവിതേ നിൻ കാൽച്ചിലങ്കയെവിടെ?
ഇനിയെന്നുമെൻ നിഴലാകും സഖി നീ
എൻ കാളിദാസകവിതേ നിൻ കാൽച്ചിലങ്കയെവിടെ?
ഇനിയെന്നുമെൻ നിഴലാകും സഖി നീ
വെള്ളാരം കണ്ണുള്ള പെണ്ണേ നില്ല്
ഇന്നെന്നോടും കിന്നാരം ചൊല്ല് ചൊല്ല്



Credits
Writer(s): Ramesan Nair, Manu Ramesan
Lyrics powered by www.musixmatch.com

Link