Sharadambaram (Female Version)

ശാരദാംബരം
ശാരദാംബരം ചാരുചന്ദ്രികാ ധാരയിൽ മുഴുകീടവേ

പ്രാണനായകാ പ്രാണനായകാ
പ്രാണനായകാ താവകാഗമ
പ്രാർത്ഥിനിയായിരിപ്പൂ ഞാൻ

ശാരദാംബരം ചാരുചന്ദ്രികാ ധാരയിൽ മുഴുകീടവേ
ശാരദാംബരം ചാരുചന്ദ്രികാ ധാരയിൽ മുഴുകീടവേ

എൻ മണിയറയ്ക്കുള്ളിലുള്ളൊരീ നിർമ്മല രാഗ സൗരഭം

ഇങ്ങു നിന്നുപോം മന്ദവായുവും അങ്ങുനിന്നരുളീല്ലെന്നോ
ശാരദാംബരം
ശാരദാംബരം ചാരുചന്ദ്രികാ ധാരയിൽ മുഴുകീടവേ

ഇന്നു രാത്രിയിലെങ്കിലും ഭവാൻ വന്നിടുമെന്നൊരാശയാൽ

ഉൾപ്പുളകമാർന്നത്യുദാരമീ പുഷ്പതല്പം ഒരുക്കീ ഞാൻ
ശാരദാംബരം ചാരുചന്ദ്രികാ ധാരയിൽ മുഴുകീടവേ
ശാരദാംബരം ചാരുചന്ദ്രികാ ധാരയിൽ മുഴുകീടവേ
പ്രാണനായകാ താവകാഗമ പ്രാർത്ഥിനിയായിരിപ്പൂ ഞാൻ
ശാരദാംബരം ചാരുചന്ദ്രികാ ധാരയിൽ മുഴുകീടവേ

Credits
Writer(s): Narayan Ramesh, Pillai Krishna
Lyrics powered by www.musixmatch.com

Link