Hosaina Hosaina

ഞാനും വരട്ടേ ഞാനും വരട്ടേ
ആടു മേയ്ക്കാൻ കാടിനുള്ളിൽ (ഹോ സൈനാ ഹോ സൈനാ)
പോരൂ പുന്നാരേ പോരൂ പുന്നാരെ
മാമ്പൂ പൂക്കും മാസമല്ലേ (ഹോ സൈനാ ഹോ സൈനാ)
ഓടക്കുഴലൂതി കൊണ്ടടുത്തിരിക്കാം
ഒരു മരച്ഛായയിൽ കിടന്നുറങ്ങാം
കണ്ണാരം പൊത്താം (ഹോ സൈനാ)
കിന്നാരം ചൊല്ലാം (ഹോ സൈനാ)
കുഞ്ഞാടിൻ കൂട്ടത്തിൽ കൂത്താടാം

ഞാനും വരട്ടേ ഞാനും വരട്ടേ
ആടു മേയ്ക്കാൻ കാടിനുള്ളിൽ
ഹേ, പോരൂ പുന്നാരേ പോരൂ പുന്നാരെ
മാമ്പൂ പൂക്കും മാസമല്ലേ

പഴമൊഴി കഥയിലെ കളരികളിൽ
പടവെട്ടി ജയിച്ചുവോ മുറത്തമ്പുരാനേ
ഉറുമിയും പരിചയും ഒരുക്കി വെയ്ക്കാം
മണിക്കച്ച അഴിച്ചു താ മലർ വെണ്ണിലാവേ
ഇന്നേഴരവെളുപ്പിനു കുളികഴിഞ്ഞിലക്കുറി ഏഴും നീ വരച്ചതല്ലേ
ഇന്നീറനായ് ഇലഞ്ഞിപ്പൂംകളരിയിൽ കടന്നിരുന്നായുധം
തൊഴുതെടുത്താരോടും പോരാടും ഞാൻ

ഞാനും വരട്ടേ ഹേ, ഞാനും വരട്ടേ
ആടു മേയ്ക്കാൻ കാടിനുള്ളിൽ
പോരൂ പുന്നാരേ പോരൂ പുന്നാരെ
മാമ്പൂ പൂക്കും മാസമല്ലേ

നിഴൽച്ചിത്രകഥയിലെ നായികയായ്
ഇരുളിലെ വെളിച്ചമായ് നീ വന്നുവെങ്കിൽ
മനസ്സിന്റെ വഴിവക്കിൽ ഒരുമിച്ചു നാം
മരണത്തിലായാലും പിരിയില്ല പൊന്നേ
ഒന്നായവർ പലവഴി പിരിഞ്ഞതും
ഇരുമനം ഓർമ്മയിൽ ഒരുമിച്ചതും
കണ്ണീരിന്റെ നനവുള്ള കടപ്പുറത്തൊരു
യുവ കാമുകർ അവരുടെ കാണാത്ത കല്യാണമായ്...

ഞാനും വരട്ടേ ഞാനും വരട്ടേ
ആടു മേയ്ക്കാൻ കാടിനുള്ളിൽ (ഹോ സൈനാ ഹോ സൈനാ)
പോരൂ പുന്നാരേ പോരൂ പുന്നാരെ
മാമ്പൂ പൂക്കും മാസമല്ലേ (ഹോ സൈനാ ഹോ സൈനാ)
ഓടക്കുഴലൂതി കൊണ്ടടുത്തിരിക്കാം
ഒരു മരച്ഛായയിൽ കിടന്നുറങ്ങാം
കണ്ണാരം പൊത്താം (ഹോ സൈനാ)
കിന്നാരം ചൊല്ലാം (ഹോ സൈനാ)
കുഞ്ഞാടിൻ കൂട്ടത്തിൽ കൂത്താടാം

ഞാനും വരട്ടേ ഞാനും വരട്ടേ
ആടു മേയ്ക്കാൻ കാടിനുള്ളിൽ
പോരൂ പുന്നാരേ പോരൂ പുന്നാരെ
മാമ്പൂ പൂക്കും മാസമല്ലേ (ഹോ സൈനാ)



Credits
Writer(s): Alex Paul, Gireesh Puthenchery
Lyrics powered by www.musixmatch.com

Link