Oru Mezhuthiriyude

ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ
പ്രണയമേ അരികിൽ വന്നു നീ
ഒരു സുഖമറവിയിൽ ഉരുകുകയാണെൻ
ഹൃദയമേ വെറുതേ നിന്നു ഞാൻ

തോഴീ ഒരു നോവുപോലെരിയുന്നിതാ, തിരീ
ഏതോ കിനാവിൽ നിറയുന്നിതെൻ മിഴീ
മറന്നു ഞാനിന്നെന്നെയും പ്രിയേ
ഒഴുകി അലകളിൽ

ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ
പ്രണയമേ അരികിൽ വന്നു നീ
ഒരു സുഖമറവിയിൽ ഉരുകുകയാണെൻ
ഹൃദയമേ വെറുതേ നിന്നു ഞാൻ

ഓരോ നിമിഷ ചഷകം സ്മൃതികളാൽ നിറയുമിവിടെ
ഓരോ വിജന വനിയും നിറയേ കനികൾ ചൂടും
ഇനി നീട്ടുമോ കരങ്ങളെ ഈ വിരഹാശ്രു മായ്ക്കുവാൻ
പ്രഭാതമോ തൃസന്ധ്യതൻ സഖീ കലരുമവയിനി

ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ
പ്രണയമേ അരികിൽ വന്നു നീ
ഒരു സുഖമറവിയിൽ ഉരുകുകയാണെൻ
ഹൃദയമേ വെറുതേ നിന്നു ഞാൻ

പ്രാണൻ അലയുമിതുപോൽ പലയുഗം വിവശമായി
രാവിൻ സജലമിഴികൾ പിടയും വിഫലമായി
ശലഭങ്ങളായ് ഉയിർക്കുമോ അനുരാഗികൾ സഖീ
അഗാധമീ ഹൃദന്തമോ പ്രിയാ നിറയെ നീ

ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ
പ്രണയമേ അരികിൽ വന്നു നീ
ഒരു സുഖമറവിയിൽ ഉരുകുകയാണെൻ
ഹൃദയമേ വെറുതേ നിന്നു ഞാൻ

തോഴീ ഒരു നോവുപോലെരിയുന്നിതാ, തിരീ
ഏതോ കിനാവിൽ നിറയുന്നിതെൻ മിഴീ
മറന്നു ഞാനിന്നെന്നെയും പ്രിയേ
ഒഴുകി അലകളിൽ

ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ
പ്രണയമേ അരികിൽ വന്നു നീ



Credits
Writer(s): Ahmed Rafeeq, Gopisundar S
Lyrics powered by www.musixmatch.com

Link