Tharamai Thinkalai

താരമായ് തിങ്കളായ്
മിന്നിമിന്നി വന്ന മിന്നാമിന്നി
തൂവലായ് പാറിടാം
മെല്ലെ മെല്ലെ എന്നുമേ
ഡാലിയാ പൂക്കളിൽ
പമ്മി വന്നുഴിഞ്ഞൊരീറൻ കാറ്റിൻ
പാട്ടിലും പെയ്തുവോ
നിന്റെ കുഞ്ഞു കൊഞ്ചലും
നീ പൊഴിയണ മഴയുടെ നറുമൊഴിയോ
അതു കുടുകുടെ വിരിയണ ചിരിമണിയോ
മുകിലലയണ വഴികളിൽ ഇതുവരെ പതുങ്ങിയ മാരിവില്ലതോ

ചിങ്കാരീ നീ കണ്ടുവോ
ചെമ്മാനം പന്തലായി
പുന്നാരേ പൂക്കാലമേ
താരാട്ടാൻ തെന്നലില്ലേ
നിന്നോമൽ ചെഞ്ചുണ്ടിലെ
കിന്നാരം കേട്ടിടാനായ്
പോന്നീടും കൂട്ടായിതാ
പൊന്നോലും വെണ്ണിലാവും

കണ്ണുപൊത്തിക്കളിയിൽ
കൂടെയെത്തും കിളിയും
കാതിലെന്തോ മൂളിയില്ലേ
കാര്യം പറയാമോ
വാവലാടും കൊമ്പിൽ
ഞാവലെല്ലാം പയ്യേ
ചെന്നെടുക്കാൻ പേടിയുണ്ടോ
അണ്ണാൻ ചങ്ങാതീ
നീ കുറുമ്പുകളിൽ നല്ലെരിവരുളും
കൈവിരുതുകളായ് വന്നണയുകയോ
പൂനിലാ തേരിലെ വാരിളം താളമായ്
നേരമായ് നീയൊരുങ്ങി വാ

ചിങ്കാരീ നീ കണ്ടുവോ
ചെമ്മാനം പന്തലായി
പുന്നാരേ പൂക്കാലമേ (പൂക്കാലമേ)
നിന്നോമൽ ചെഞ്ചുണ്ടിലെ
കിന്നാരം കേട്ടിടാനായ്
പോന്നീടും കൂട്ടായിതാ
പൊന്നോലും വെണ്ണിലാവും



Credits
Writer(s): Manu Manjith
Lyrics powered by www.musixmatch.com

Link