Oru Narupushpamaai

ആ... ആ.ആ... ആ.
ഒരു നറുപുഷപമായ് എൻ നേർക്കു നീളുന്ന
മിഴിമുനയാരുടേതാവാം
ഒരു നറുപുഷപമായ് എൻ നേർക്കു നീളുന്ന
മിഴിമുനയാരുടേതാവാം
ഒരു മഞ്ജുഹർഷാമായ് എന്നിൽ തുളുമ്പുന്ന
നിനവുകളാരെയോർത്താവാം
അറിയില്ലെനിക്കറിയില്ല
പറയുന്നു സന്ധ്യതൻ മൌനം
ഒരു നറുപുഷപമായ് എൻ നേർക്കു നീളുന്ന
മിഴിമുനയാരുടേതാവാം

മഴയുടെ തന്ത്രികൾ മീട്ടി നിന്നാകാശം
മധുരമായ് ആർദ്രമായ് പാടീ
മഴയുടെ തന്ത്രികൾ മീട്ടി നിന്നാകാശം
മധുരമായ് ആർദ്രമായ് പാടീ.
അറിയാത്ത കന്യതൻ നേർക്കെഴും ഗന്ധർവ്വ-
പ്രണയത്തിൻ സംഗീതം പോലെ
പുഴപാടി തീരത്തെ
മുള പാടി പൂവള്ളിക്കുടിലിലെ
കുയിലുകൾ പാടി
ഒരു നറുപുഷപമായ് എൻ നേർക്കു നീളുന്ന
മിഴിമുനയാരുടേതാവാം

ഒരു നിർവൃതിയിലി ഭൂമിതൻ മാറിൽ-
വീണുരുകും ത്രിസന്ധ്യയും മാഞ്ഞു
ഒരു നിർവൃതിയിലി ഭൂമിതൻ മാറിൽ-
വീണുരുകും ത്രിസന്ധ്യയും മാഞ്ഞു
നിറുകയിൽ നാളങ്ങൾ ചാർത്തും ചിരാതുകൾ
യമുനയിൽ നീന്തുകയായി
പറയാതെ നീ പോയതറിയാതെ കേഴുന്നു
ശരപഞജരത്തിലെ പക്ഷി
ഒരു നറുപുഷപമായ് എൻ നേർക്കു നീളുന്ന
മിഴിമുനയാരുടേതാവാം
ഒരു മഞ്ജുഹർഷാമായ് എന്നിൽ തുളുമ്പുന്ന
നിനവുകളാരെയോർത്താവാം
അറിയില്ലെനിക്കറിയില്ല
പറയുന്നു സന്ധ്യതൻ മൌനം



Credits
Writer(s): O.n.v Kurup
Lyrics powered by www.musixmatch.com

Link