Orikkal Nee Chirichal

ഒരിക്കൽ നീ ചിരിച്ചാൽ എന്നോർമ്മകളിൽ
തുളുമ്പും പൗർണമികൾ എന്നോമലാളെ
ഒരിക്കൽ നീ വിളിച്ചാൽ എന്നോർമ്മകളിൽ
ഉതിരും ചുംബനങ്ങൾ എൻ പൊൻ കിനാവേ
എനിക്കും നിനക്കും ഒരു ലോകം
ഒരിക്കൽ നീ ചിരിച്ചാൽ എന്നോർമ്മകളിൽ
തുളുമ്പും പൗർണമികൾ

ആ ആ
ആ ആ ആ

ഉള്ളിന്റെയുള്ളിൽ നീ തൊട്ടപുളകം
എഴുതിക്കഴിഞ്ഞ മൊഴികൾ
കാണാതെ ചൊല്ലും എന്നെന്നുമകലെ
ആയാലുമെന്റെ മിഴികൾ
ഉള്ളിന്റെയുള്ളിൽ നീ തൊട്ടപുളകം
എഴുതിക്കഴിഞ്ഞ മൊഴികൾ
കാണാതെ ചൊല്ലും എന്നെന്നുമകലെ
ആയാലുമെന്റെ മിഴികൾ
സ്വർഗ്ഗത്തിൽ ഞാൻ പോയാലും
എന്റെ നാടിൻ പൂക്കാലം
സ്വപ്നങ്ങൾക്കു കൂട്ടാകും
നിന്മുഖവുമതിൽ പൂക്കും
സ്വർഗ്ഗത്തിൽ ഞാൻ പോയാലും
എന്റെ നാടിൻ പൂക്കാലം
സ്വപ്നങ്ങൾക്കു കൂട്ടാകും
നിന്മുഖവുമതിൽ പൂക്കും
എനിക്കും നിനക്കും ഒരു ലോകം

ഒരിക്കൽ നീ ചിരിച്ചാൽ എന്നോർമ്മകളിൽ
തുളുമ്പും പൗർണമികൾ എന്നോമലാളെ
ഒരിക്കൽ നീ വിളിച്ചാൽ എന്നോർമ്മകളിൽ
ഉതിരും ചുംബനങ്ങൾ എൻ പൊൻ കിനാവേ
എനിക്കും നിനക്കും ഒരു ലോകം
ഒരിക്കൽ നീ ചിരിച്ചാൽ എന്നോർമ്മകളിൽ
തുളുമ്പും പൗർണമികൾ

വെള്ളിപ്പളുങ്കു തുള്ളുന്ന നിന്റെ
കണ്ണിൽ വിടർന്ന ഗാനം
തുള്ളിക്കളിക്കുമെന്നെന്നുമെന്റെ ഉള്ളിൽ തരംഗമായി
വെള്ളിപ്പളുങ്കു തുള്ളുന്ന നിന്റെ
കണ്ണിൽ വിടർന്ന ഗാനം
തുള്ളിക്കളിക്കുമെന്നെന്നുമെന്റെ ഉള്ളിൽ തരംഗമായി
പൂ കൊഴിയും വഴിവക്കിൽ
പൊന്മുകിലിൻ മുഖം നോക്കി
ഞാനിരിക്കും നീ പോയാൽ
നാളുതൊട്ടു നാളെണ്ണി
പൂ കൊഴിയും വഴിവക്കിൽ
പൊന്മുകിലിൻ മുഖം നോക്കി
ഞാനിരിക്കും നീ പോയാൽ
നാളുതൊട്ടു നാളെണ്ണി
എനിക്കും നിനക്കും ഒരു ലോകം

ഒരിക്കൽ നീ വിളിച്ചാൽ എന്നോർമ്മകളിൽ
ഉതിരും ചുംബനങ്ങൾ എൻ പൊൻ കിനാവേ
ഒരിക്കൽ നീ ചിരിച്ചാൽ എന്നോർമ്മകളിൽ
തുളുമ്പും പൗർണമികൾ എന്നോമലാളെ
എനിക്കും നിനക്കും ഒരു ലോകം
ഉം ഉം ഉം



Credits
Writer(s): Soundararajan T M, Thampi Sreekumaran
Lyrics powered by www.musixmatch.com

Link