Parayathe Ariyathe - Duet Version

പറയാതെ അറിയാതെ നീ പോയതല്ലേ
മറുവാക്ക് മിണ്ടാഞ്ഞതല്ലേ
ഒരുനോക്കു കാണാതെ നീ പോയതല്ലേ
ദൂരെക്കു നീ മാഞ്ഞതല്ലേ
സഖിയേ നീ കാണുന്നുവോ
എൻ മിഴികൾ നിറയും നൊമ്പരം

ഇന്നുമോർക്കുന്നുവോ, വീണ്ടുമോർക്കുന്നുവോ?
അന്നു നാം തങ്ങളിൽ പിരിയും രാവ്
ഇന്നുമോർക്കുന്നു ഞാൻ, എന്നുമോർക്കുന്നു ഞാൻ
അന്നു നാം തങ്ങളിൽ പിരിയും രാവ്

പറയാതെ അറിയാതെ നീ പോയതല്ലേ
മറുവാക്ക് മിണ്ടാഞ്ഞതല്ലേ
ഒരുനോക്കു കാണാതെ നീ പോയതല്ലേ
ദൂരെക്കു നീ മാഞ്ഞതല്ലേ
പ്രിയനേ നീ അറിയുന്നുവോ
എൻ വിരഹം വഴിയും രാവുകൾ

ഇന്നുമോർക്കുന്നുവോ, വീണ്ടുമോർക്കുന്നുവോ?
അന്നു നാം തങ്ങളിൽ പിരിയും രാവ്
ഇന്നുമോർക്കുന്നു ഞാൻ, എന്നുമോർക്കുന്നു ഞാൻ
അന്നു നാം തങ്ങളിൽ പിരിയും രാവ്

കണ്ടു തമ്മിൽ ഒന്നു കണ്ടു
തീരാ മോഹങ്ങൾ തേടി നാം
മെല്ലെ സ്വപ്നം പൂവണിഞ്ഞു
മായാവർണങ്ങൾ ചൂടി നാം
ആ വർണമാകവേ വാർമഴവില്ലുപോൽ
മായുന്നുവോമൽ സഖീ

ഇന്നുമോർക്കുന്നുവോ, വീണ്ടുമോർക്കുന്നുവോ?
അന്നു നാം തങ്ങളിൽ പിരിയും രാവ്
ഇന്നുമോർക്കുന്നു ഞാൻ, എന്നുമോർക്കുന്നു ഞാൻ
അന്നു നാം തങ്ങളിൽ പിരിയും രാവ്

കാറും കോളും മായുമെന്നോ?
കാണാ തീരങ്ങൾ കാണുമോ?
വേനൽ പൂവേ നിന്റെ നെഞ്ചിൽ
വേളി പൂക്കാലം പാടുമോ?
നീയില്ലയെങ്കിലെൻ ജന്മമിന്നെന്തിനായി
എൻ ജീവനെ ചൊല്ലു നീ

ഇന്നുമോർക്കുന്നുവോ, വീണ്ടുമോർക്കുന്നുവോ?
അന്നു നാം തങ്ങളിൽ പിരിയും രാവ്
ഇന്നുമോർക്കുന്നു ഞാൻ, എന്നുമോർക്കുന്നു ഞാൻ
അന്നു നാം തങ്ങളിൽ പിരിയും രാവ്

പറയാതെ അറിയാതെ നീ പോയതല്ലേ
മറുവാക്ക് മിണ്ടാഞ്ഞതല്ലേ
ഒരുനോക്കു കാണാതെ നീ പോയതല്ലേ
ദൂരെക്കു നീ മാഞ്ഞതല്ലേ
സഖിയേ നീ കാണുന്നുവോ
എൻ മിഴികൾ നിറയും നൊമ്പരം

ഇന്നുമോർക്കുന്നുവോ, വീണ്ടുമോർക്കുന്നുവോ?
അന്നു നാം തങ്ങളിൽ പിരിയും രാവ്
ഇന്നുമോർക്കുന്നു ഞാൻ, എന്നുമോർക്കുന്നു ഞാൻ
അന്നു നാം തങ്ങളിൽ പിരിയും രാവ്

ഇന്നുമോർക്കുന്നുവോ, വീണ്ടുമോർക്കുന്നുവോ?
അന്നു നാം തങ്ങളിൽ പിരിയും രാവ്
ഇന്നുമോർക്കുന്നു ഞാൻ, എന്നുമോർക്കുന്നു ഞാൻ
അന്നു നാം തങ്ങളിൽ പിരിയും രാവ്

Credits
Writer(s): Deepak Dev, Kaithapram
Lyrics powered by www.musixmatch.com

Link