Ee Kathayo

ഈ കഥയോ ഒഴുകും കടലായ് തീരാതെ, തീരാതെ
ഈ വിധിയോ എഴുതും വരികൾ മായാതെ, മായാതെ
ഇനിയിനിയും ഇരവും നിലവും ഒന്നായൊരുനേരം
അവരറിയാതുയിരും ഉടലും തുണയാവുമോ?
ഇരുഹൃദയം ഇനിയും പിടയും ഒന്നായതിവേഗം
ഒരുചിറകിൽ അലയാൻ അകലെ വഴിതേടുമോ?

കാലം ദൂരങ്ങളെ തീരങ്ങളായ് മാറ്റിടുമോ?
നേരം രാവുകളെ പൊൻപകലായ് മാറ്റിടുമോ?
ശ്വാസം മൗനങ്ങളെ ഈണങ്ങളായ് മാറ്റിടുമോ?
ഓ മിഴിയകലെ ഈ ഗമനം

വെയിലിഴയേതോ മേഘം മെല്ലെ മായ്ക്കിലും
പകൽപൂവിലെന്നും വീഴാൻ കാത്തുനിൽക്കുമോ?
ഒരേ നിറം കാണുമെന്നോ?
ഒരേ സ്വരം കാതിലെന്നോ?
കിനാവുകൾ കൂടെയെന്നോ കടൽപോലെ
കണ്മറയുന്ന നോവേ ഇനി തിരികെ വരാതെ
വെണ്മതിയുള്ള രാവേ നീ മതിയിന്നു കൂടെ
മഴവീഴുന്നമണ്ണിൽ മനസ്സിന്റെ ഗന്ധം
അതിലൊഴുകുന്നു നീയെന്തിനോ

കാലം ദൂരങ്ങളെ തീരങ്ങളായ് മാറ്റിടുമോ?
നേരം രാവുകളെ പൊൻപകലായ് മാറ്റിടുമോ?
ശ്വാസം മൗനങ്ങളെ ഈണങ്ങളായ് മാറ്റിടുമോ?
ഓ മിഴിയകലെ ഈ ഗമനം

(തിത്തിതാരെ തിത്തെയ് തെയ് തോം)
(തിത്തിതാരെ തിത്തെയ് തെയ് തക തക തോം)
അംബര സീമ കണ്ടു വരവേ (തിത്തിതാരെ തിത്തെയ് തെയ് തോം)
(തിത്തിതാരെ തിത്തെയ് തെയ് തക തക തോം)
അംബര സീമ കണ്ടു വരവേ(തിത്തിതാരെ തിത്തെയ് തെയ് തോം)
ഒരു മധുരണി നാഥമരുളി (തിത്തിതാരെ തിത്തെയ് തെയ് തക തക തോം)
അംബുജ നേത്ര ചന്ദ്രവദനെ (തിത്തിതാരെ തിത്തെയ് തെയ് തോം)
ഗദമോർക്കാതെ നീ (തിത്തിതാരെ തിത്തെയ് തെയ് തക തക തോം)

മനസ്സിനെയാരോ പൂവാലെന്നും മൂടിയോ?
പറയാതെ അല്ലെ മെയ്യിൽ കുളിരോടിയോ?
നിറഞ്ഞു വസന്തകാലം വിലോലം വിടർന്നു വാനിൽ
നിലാവെന്നൊരിന്ദ്രജാലം നിന്നാലെ
ഇനിയീജന്മപുണ്യം നീയാകുന്ന വർണം മഴവില്ലായുണർന്നീടുമോ?

കാലം ദൂരങ്ങളെ തീരങ്ങളായ് മാറ്റിടുമോ?
നേരം രാവുകളെ പൊൻപകലായ് മാറ്റിടുമോ?
ശ്വാസം മൗനങ്ങളെ ഈണങ്ങളായ് മാറ്റിടുമോ?
ഓ മിഴിയകലെ ഈ ഗമനം

ഈ കഥയോ ഒഴുകും കടലായ് തീരാതെ, തീരാതെ
ഈ വിധിയോ എഴുതും വരികൾ മായാതെ, മായാതെ
ഇനിയിനിയും ഇരവും നിലവും ഒന്നായൊരുനേരം
അവരറിയാതുയിരും ഉടലും തുണയാകുമോ?
ഇരുഹൃദയം ഇനിയും പിടയും ഒന്നായതിവേഗം
ഒരുചിറകിൽ അലയാൻ അകലെ വഴിതേടുമോ?

കാലം ദൂരങ്ങളെ തീരങ്ങളായ് മാറ്റിടുമോ?
നേരം രാവുകളെ പൊൻപകലായ് മാറ്റിടുമോ?
ശ്വാസം മൗനങ്ങളെ ഈണങ്ങളായ് മാറ്റിടുമോ?
ഓ മിഴിയകലെ ഈ ഗമനം



Credits
Writer(s): Justin Prabhakaran, Joe Paul
Lyrics powered by www.musixmatch.com

Link