Marakkudayal

മറക്കുടയാല് മുഖം മറയ്ക്കും മാനല്ലാ
മഷിക്കറുപ്പാല് മിഴിയെഴുതും മീനല്ലാ
മറക്കുടയാല് മുഖം മറയ്ക്കും മാനല്ലാ
മഷിക്കറുപ്പാല് മിഴിയെഴുതും മീനല്ലാ
പൂനിലാവല്ല പുലര് വേളയില്
മുല്ലയാവില്ല മൂവന്തിയില്
അവള് അല്ലിയാമ്പലല്ല കുഞ്ഞു തെന്നലേ കുറുമ്പിന്റെ മറക്കുടയാല് മുഖം മറയ്ക്കും
മറക്കുടയാല് മുഖം മറയ്ക്കും മാനല്ലാ
മഷിക്കറുപ്പാല് മിഴിയെഴുതും മീനല്ലാ

മുണ്ടകം പാടത്തെ മുത്തും പവിഴവും
കൊയ്യാനെത്തണ പ്രാവാണ്
തങ്കക്കിനാക്കളെ തഞ്ചിച്ചും കൊഞ്ചിച്ചും
താരാട്ടാനുള്ള പാട്ടാണ്
മുണ്ടകം പാടത്തെ മുത്തും പവിഴവും
കൊയ്യാനെത്തണ പ്രാവാണ്
തങ്കക്കിനാക്കളെ തഞ്ചിച്ചും കൊഞ്ചിച്ചും
താരാട്ടാനുള്ള പാട്ടാണ്

പാലാഴി തിങ്കള് വന്നു കൊണ്ടു വന്ന പാല്ക്കുടം ഓ... ഓ.
പൂക്കാലമെന്റെ ചുണ്ടിലുമ്മ വെച്ച തേന് കണം
ഉള്ളിന്നുള്ളില് തുമ്പി തുള്ളും ചെല്ല ചെറു പ്രായം മറക്കുടയാല് മുഖം മറയ്ക്കും
മറക്കുടയാല് മുഖം മറയ്ക്കും മാനല്ലാ
മഷിക്കറുപ്പാല് മിഴിയെഴുതും മീനല്ലാ

വെള്ളിച്ചിലമ്പിട്ട് തുള്ളിക്കളിക്കുന്ന
കണ്ണാടിപുഴ ചേലാണ്
വെണ്ണിലാപ്പെണ്ണിന്റെ മൂക്കുത്തിക്കല്ലിലെ
മുത്തോലും മണി മുത്താണ്
വെള്ളിച്ചിലമ്പിട്ട് തുള്ളിക്കളിക്കുന്ന
കണ്ണാടിപുഴ ചേലാണ്
വെണ്ണിലാപ്പെണ്ണിന്റെ മൂക്കുത്തിക്കല്ലിലെ
മുത്തോലും മണി മുത്താണ്

കസ്തൂരി കാറ്റു കൊണ്ടു വന്നു തന്ന പൂമണം
മിന്നായം മിന്നല് പോലെ മിന്നി മാഞ്ഞ പൊൻ നിറം
ഉള്ളിന്നുള്ളില് പെയ്തിറങ്ങും ചില്ലു മഴക്കാലം
മറക്കുടയാല് മുഖം മറയ്ക്കും

മറക്കുടയാല് മുഖം മറയ്ക്കും മാനല്ലാ
മഷിക്കറുപ്പാല് മിഴിയെഴുതും മീനല്ലാ
പൂനിലാവല്ല പുലര് വേളയില്
മുല്ലയാവില്ല മൂവന്തിയില്
അവള് അല്ലിയാമ്പലല്ല കുഞ്ഞു തെന്നലേ കുറുമ്പിന്റെ മറക്കുടയാല് മുഖം മറയ്ക്കും
മറക്കുടയാല് മുഖം മറയ്ക്കും മാനല്ലാ
മഷിക്കറുപ്പാല് മിഴിയെഴുതും മീനല്ലാ.



Credits
Writer(s): Gireesh Puthanchery, Ilaiyaraaja
Lyrics powered by www.musixmatch.com

Link