Thananam Thananam

തന്നന്നം താനന്നം താളത്തിലാടി
മന്ദാരക്കൊമ്പത്തൊരൂഞ്ഞാലിലാടി
ഒന്നിച്ചു രണ്ടോമൽപ്പൈങ്കിളികൾ
ഒന്നാനാം കുന്നിന്റെയോമനകൾ
കാടിന്റെ കിങ്ങിണികൾ

തന്നന്നം താനന്നം താളത്തിലാടി
മന്ദാരക്കൊമ്പത്തൊരൂഞ്ഞാലിലാടി
ഒന്നിച്ചു രണ്ടോമൽപ്പൈങ്കിളികൾ
ഒന്നാനാം കുന്നിന്റെയോമനകൾ
കാടിന്റെ കിങ്ങിണികൾ

തന്നന്നം താനന്നം താളത്തിലാടി
മന്ദാരക്കൊമ്പത്തൊരൂഞ്ഞാലിലാടി

ല ലാ, ലാ ലാ ലാ
ലാ ലാ ലാ
ല ലാ, ലാ ലാ ലാ
ല ല ല്ല ല്ലാ, ല ല ല്ല ല്ലാ

കിരുകിരെ പുന്നാരത്തേൻ മൊഴിയോ
കരളിലെ കുങ്കുമപ്പൂമ്പൊടിയോ
കളിയാടും കാറ്റിന്റെ കൈയ്യിൽ വീണു
കുളിരോടു കുളിരെങ്ങും തൂകി നിന്നു

ഒരു പൂവിൽ നിന്നവർ തേൻ നുകർന്നു
ഒരു കനി പങ്കു വെച്ചവർ നുകർന്നു
ഇരുമെയ്യാണെങ്കിലും ജീവനൊന്നായ്
നിറമുള്ള സ്വപ്നങ്ങൾ പൂവിടും നാൾ
കൂടൊന്നു കൂട്ടാൻ നാരുകൾ തേടി
ആൺകിളിയെങ്ങോ പോയി
ദൂരേ, ദൂരേ
പെൺ കിളി കാത്തിരുന്നു

തന്നന്നം താനന്നം താളത്തിലാടി
മന്ദാരക്കൊമ്പത്തൊരൂഞ്ഞാലിലാടി

ല ലാ ലാ ലാ ലാ
ലാ ലാ ലാ ലാ ലാ
ലാ ലാ ലാ ലാ

ഒരു പിടി ചുള്ളിയും തേൻ തിനയും
തിരയുമാ പാവമാമാൺ കിളിയോ
വനവേടൻ വീശിയ വലയിൽ വീണു
മണിമുത്ത് മുള്ളിൽ ഞെരിഞ്ഞു താണൂ
ഒരു കൊച്ചു സ്വപ്നത്തിൻ പൂവടർന്നാൽ
ഒരു കൊടും കാട്ടിലതാരറിയാൻ

ഒരു കുഞ്ഞുമെഴുതിരിയുരുകും പോലെ
കരയുമാ പെൺകിളി കാത്തിരുന്നു
ആയിരം കാതം ദൂരെയിരുന്നാ
ആൺകിളി എന്തേ ചൊല്ലീ
ദൂരേ ദൂരേ
പെൺ കിളി കാത്തിരുന്നു

തന്നന്നം താനന്നം താളത്തിലാടി
മന്ദാരക്കൊമ്പത്തൊരൂഞ്ഞാലിലാടി
ഒന്നിച്ചു രണ്ടോമൽപ്പൈങ്കിളികൾ
ഒന്നാനാം കുന്നിന്റെയോമനകൾ
കാടിന്റെ കിങ്ങിണികൾ

തന്നന്നം താനന്നം താളത്തിലാടി
മന്ദാരക്കൊമ്പത്തൊരൂഞ്ഞാലിലാടി



Credits
Writer(s): Dr. C Narayana Reddy, Ilaiyaraaja
Lyrics powered by www.musixmatch.com

Link