Oru Kulapoo

ഒരുകുലപ്പൂപോലെ കൈയിൽ മുറുകുന്ന ധവളശിരസ്സ്
അല്ല, ഏറെ നനുത്തതായ് അനുദിനം വന്നെത്തി,
താരിലും നീരിലും വിളയാടിടുന്നു
പ്രപഞ്ചപ്രകാശവുമൊരുമിച്ചു നീ
എന്നപൂർവ്വസന്ദർശകേ.

ഒരുകുലപ്പൂപോലെ കൈയിൽ മുറുകുന്ന ധവളശിരസ്സ്
അല്ല, ഏറെ നനുത്തതായ് അനുദിനം വന്നെത്തി,
താരിലും നീരിലും വിളയാടിടുന്നു
പ്രപഞ്ചപ്രകാശവുമൊരുമിച്ചു നീ
എന്നപൂർവ്വസന്ദർശകേ.

അപരസാമ്യങ്ങളിങ്ങില്ല നിനക്കൊന്നു-
മിതുകൊണ്ട് നിന്നെ സ്നേഹിപ്പു ഞാൻ,
അപരസാമ്യങ്ങളിങ്ങില്ല നിനക്കൊന്നു-
മിതുകൊണ്ട് നിന്നെ സ്നേഹിപ്പു ഞാൻ,
താരങ്ങൾതൻ തെക്കുദിക്കിലായ്
ആ ധൂമലിപികളിൽ
നിന്റെ പേരെഴുതിവയ്ക്കുന്നതാർ?
താരങ്ങൾതൻ തെക്കുദിക്കിലായ്
ആ ധൂമലിപികളിൽ
നിന്റെ പേരെഴുതിവയ്ക്കുന്നതാർ?

സ്മരണകൾ നിറച്ചോട്ടെ,
സ്മരണകൾ നിറച്ചോട്ടെ
നിലനിൽപ്പിനും മുൻപ്
നിലനിന്നിരുന്നു നീയെന്ന്
സ്മരണകൾ നിറച്ചോട്ടെ
നിലനിൽപ്പിനും മുൻപ്
നിലനിന്നിരുന്നു നീയെന്ന്
ഞാൻ വിളറുന്ന വചനം
കിരീടമായ് അണിയിച്ചിടാമിനി.

കതകുകൾ തുറക്കാത്തൊരെന്റെ ജനാലയിൽ
നിലവിളിയുമായ് വന്നു മുട്ടുന്നു കാറ്റുകൾ,
നിഴൽ വീണ മത്സ്യങ്ങൾ നിറയുന്ന വലപോലെ
ഗഗനം പിടയ്ക്കുന്നു...
സകലവാതങ്ങളും ഗതിവിഗതികൾ പൂണ്ട്
മാഞ്ഞൊഴിഞ്ഞീടുന്നു...
ഉരിയുകയായ് ഉടയാടകളീമഴ
ഉരിയുകയായ് ഉടയാടകളീമഴ...

വചനങ്ങളെന്റെ മഴ പെയ്യട്ടെ നിന്റെമേൽ,
വചനങ്ങളെന്റെ മഴ പെയ്യട്ടെ നിന്റെമേൽ,
തഴുകട്ടെ നിന്നെ,
തഴുകട്ടെ നിന്നെ ഞാനെത്രയോ കാലമായ് പ്രണയിച്ചു
വെയിലിൽ തപം ചെയ്തെടുത്തനിന്നുടലിന്റെ ചിപ്പിയെ.

ഇപ്പോഴിവൻ ഇതാ...
സകലലോകങ്ങളും നിന്റെയാകും വരെ,

മലമുടിയിൽനിന്നു നീലശംഖുപുഷ്പങ്ങൾ
പലകുട്ട നിറയുമെൻ ഉമ്മകൾ നിനക്കായ്,
മലമുടിയിൽനിന്നു നീലശംഖുപുഷ്പങ്ങൾ
പലകുട്ട നിറയുമെന് ഉമ്മകൾ നിനക്കായ്,
ചെറിമരമൊത്ത് വസന്തം നടത്തുന്നത്
അതു വേണമിന്ന് നീയൊത്തെനിക്കോമലേ,
ചെറിമരമൊത്ത് വസന്തം നടത്തുന്നത്
അതു വേണമിന്ന് നീയൊത്തെനിക്കോമലേ...



Credits
Writer(s): Gireesh Puthanchery, Vidyasagar
Lyrics powered by www.musixmatch.com

Link