Chathe

പാഞ്ഞേ മുന്നേ ആരാൻ പോണേ
തീയാട്ടാൻ കോമരം പിൻപേ
ഞാനേ തന്നേ കണ്ടാരൻ കാവേൽ
ചേരുന്നേ കണ് നീറി കൊണ്ടേ
പൊള്ളും മുന്നേ കരിന്തിരി കണ്ടേൻ
നോവിൻ വായ്ത്താരി കേട്ടേൻ
ഉൾ കയ്യിൽ കാലൻ വായ്ക്കരി തന്നേ
ചൊല്ലുന്നേ ഞാൻ പണ്ടേ ചത്തേ

നായും നീയും പേ നരച്ചീറും
തെണ്ടാൻ നാൾ നോക്കി തന്നേ
വേവും ചങ്കും തോലേൽ പൊള്ളുന്നീ
പുണ്ണും നീ നക്കി തിന്നേ

മന്തായ് മാറുന്നേ മാവായ് പൂഴുന്നേ
എല്ലെല്ലാം നീറി പൊടിഞ്ഞേ
പിണ്ഡമിരുത്തീട്ടു കാവീന്നൊഴിച്ചിട്ടു
നാട്ടാർ കൂവി ഞാൻ ചത്തേ

പാഴാം പാടം കൊയ്യും കുടിയോൻ
കലികൊണ്ടേ വാളൂരി ചെന്നേ
പ്രാകായ് മുള്ളായ് ഊരാകുടുക്കായ്
പെറ്റമ്മേ നീയും പിടഞ്ഞേ

ഈതായ് വായേൽ കാമം വെറി കൊള്ളും
നാവേ ഞാൻ കീറി കൊണ്ടേൻ
കാണാ ലോകം ഇരുമ്പഴിക്കുള്ളിൽ
കൈ വന്നേ, ഞാൻ അന്ന് കരഞ്ഞേ

കണ്ണീർ തുപ്പീട്ടു കൗപീനമെറിഞ്ഞിട്ടു
പേയായ് തുള്ളുന്നു പണ്ടേ
വെട്ടി മുറിച്ചിട്ട് കോരികുടിക്കെടാ
അണ്ടാണി കടവിൽ ഞാൻ, ചത്തേ...



Credits
Writer(s): Dhanya Suresh, Thaikkudam Bridge
Lyrics powered by www.musixmatch.com

Link