Nee Aara

ഒന്നേ വന്നേ, നിന്നെ, അങ്ങോടുന്നേ
തിരിയുന്ന ഭൂമീല് നീ പായുന്നോ?
ഉയരുന്നു, പാറുന്നു നീ നേടുവാൻ
തളരാതെ കൊതികൊണ്ടു മുന്നേറുവാൻ
നീ ആരാ?
നീ ആരാണാവോ, ഞാനോ?
നിൻ നിഴലേതോ ഇരുളാണോ?
ഇനി പൊരുളാണാവോ, ആവോ?
നാം അറിയാതെ

പണ്ടു പണ്ടേ തേടി നടന്നേ
കണ്ടതെല്ലാം കൊണ്ടു ചുമന്നേ
കൊണ്ട വെയിലും മഴയും
താങ്ങും തണലായേ
കണ്ണും കാതും കൊട്ടിയടച്ചേ
രാവും പകലും പോയി മറഞ്ഞേ
തന്ന കനവും കനലും
എന്തായ് മാറീടും

നീ ആരാ?
നീ ആരാണാവോ, ഞാനോ?
നിൻ നിഴലേതോ ഇരുളാണോ?
ഇനി പൊരുളാണാവോ, ആവോ?
നാം അറിയാതെ

തേടി, തേടി, മറുകര തേടി
അക്കരയ്ക്കോ ഇക്കരപച്ച
ഓർത്തുവെയ്ക്കാൻ ഇനിയോ കാലം തുടരുന്നേ
മാരിക്കാറും ഇരുളും മാഞ്ഞേ
കാത്തു, കാത്തൊരു പുലരി തെളിഞ്ഞേ
ചേർത്തു വെയ്ക്കാൻ മനസ്സും
ഒന്നായ് മാറുന്നേ

ദൂരെ മായാതെ
ഓർക്കാതെ എൻ ചാരെ

നീ ആരാ?
നീ ആരാണാവോ, ഞാനോ?
നിൻ നിഴലേതോ ഇരുളാണോ?
ഇനി പൊരുളാണാവോ, ആവോ?
നാം അറിയാതെ



Credits
Writer(s): Engandiyoor Chandrasekharan, When Chai Met Toast
Lyrics powered by www.musixmatch.com

Link