Thamarakkili Paadunnu (Duet)

താമരക്കിളി പാടുന്നു തെയ്തെയ് തകതോം
താളിയോലകളാടുന്നു തെയ്തെയ് തകതോം
ചങ്ങാതി ഉണരൂ വസന്തഹൃദയം നുകരൂ
സംഗീതം കേൾക്കൂ സുഗന്ധഗംഗയിലൊഴുകൂ
നീരാടും കാറ്റുമാമ്പൽകുളത്തിലേ കുളിരലകളുമൊരു കളി

താമരക്കിളി പാടുന്നു തെയ്തെയ് തകതോം
താളിയോലകളാടുന്നു തെയ്തെയ് തകതോം
ഒരുവഴി ഇരുവഴി പലവഴി പിരിയും
മുമ്പൊരു ചിരിയുടെ കഥയെഴുതീടാം
ഒരു നവ സംഗമ ലഹരിയിലലിയാം
തന്താനന താനാ തക തന്താനന താനാ
തന്താനന തന്താനന തന്താനന

മദമേകും മണം വിളമ്പി നാളെയും വിളിക്കുമോ
മദമേകും മണം വിളമ്പി നാളെയും വിളിക്കുമോ
പുറവേലിതടത്തിലെ പൊൻതാഴം പൂവുകൾ
പ്രിയയുടെ മനസിലെ രതിസ്വപ്നകന്യകൾ
കിളിപ്പാട്ടു വീണ്ടും നമുക്കെന്നുമോർക്കാം
വയൽമണ്ണിൻ ഗന്ധം നമുക്കെന്നും ചൂടാം
പൂത്തിലഞ്ഞിക്കാട്ടിൽ തൂവെയിലിൻ നടനം
ആർത്തു കൈകൾ കോർത്ത് നീങ്ങാം
ഇനിയും തുടർക്കഥയിതു തുടരാൻ

താമരക്കിളി പാടുന്നു തെയ് തെയ് തകതോം
താളിയോലകൾ ആടുന്നു തെയ് തെയ് തകതോം
ചങ്ങാതി ഉണരൂ വസന്തഹൃദയം നുകരൂ
സംഗീതം കേൾക്കൂ സുഗന്ധഗംഗയിലൊഴുകൂ
നീരാടും കാറ്റുമാമ്പൽകുളത്തിലേ കുളിരലകളുമൊരു കളി
താമരക്കിളി പാടുന്നു തെയ്തെയ് തകതോം
താളിയോലകളാടുന്നു തെയ്തെയ് തകതോം

തിരയാടും തീരമിന്നും സ്വാഗതമോതിടും
തിരയാടും തീരമിന്നും സ്വാഗതമോതിടും
കവിത പോൽ തുളുമ്പുമീ മന്ദസ്മിതത്തിനയ്
അനുരാഗ സ്വപ്നത്തിൻ ആർദ്രഭാവത്തിനായ്
കടൽത്തിര പാടീ നമുക്കേറ്റുപാടാം
പടിഞ്ഞാറു ചുവന്നൂ പിരിയുന്നതോർക്കാൻ
പുലരി വീണ്ടും പൂക്കും നിറങ്ങൾ വീണ്ടും ചേർക്കും
പുതുവെളിച്ചം തേടി നീങ്ങാം
ഇനിയും തുടർക്കഥയിതു തുടരാൻ

താമരക്കിളി പാടുന്നു തെയ്തെയ് തകതോം
താളിയോലകളാടുന്നു തെയ്തെയ് തകതോം
ചങ്ങാതി ഉണരൂ വസന്തഹൃദയം നുകരൂ
സംഗീതം കേൾക്കൂ സുഗന്ധഗംഗയിലൊഴുകൂ
നീരാടും കാറ്റുമാമ്പൽകുളത്തിലേ കുളിരലകളുമൊരു കളി

താമരക്കിളി പാടുന്നു തെയ്തെയ് തകതോം
താളിയോലകളാടുന്നു തെയ്തെയ് തകതോം
ഒരുവഴി ഇരുവഴി പലവഴി പിരിയും
മുമ്പൊരു ചിരിയുടെ കഥയെഴുതീടാം
ഒരു നവ സംഗമ ലഹരിയിലലിയാം



Credits
Writer(s): Ilaiyaraaja, Sreekumaran Thampi
Lyrics powered by www.musixmatch.com

Link