Kandunjan Mizhikalil

കണ്ടു ഞാൻ മിഴികളിൽ
ആലോലമാം നിൻ ഹൃദയം ഓ ഓ
കേട്ടു ഞാൻ മൊഴികളിൽ
വാചാലമാം നിൻ നൊമ്പരം ഓ ഓ

ഗോപുര പൊൻ കോടിയിൽ അമ്പല പ്രാവിൻ മനം
പാടുന്നൊരാരാധന മന്ത്രം പോലെ
കേട്ടു ഞാൻ മൊഴികളിൽ
വാചാലമാം നിൻ നൊമ്പരം ഓ ഓ

പാദങ്ങൾ പുണരുന്ന ശ്രിംഗാര നൂപുരവും
കയ്യിൽ കിലുങ്ങും പൊൻവളത്താരിയും
പാദങ്ങൾ പുണരുന്ന ശ്രിംഗാര നൂപുരവും
കയ്യിൽ കിലുങ്ങും പൊൻവളത്താരിയും

വേളിക്കൊരുങ്ങുവാൻ എൻ കിനാവിൽ
വേളിക്കൊരുങ്ങുവാൻ എൻ കിനാവിൽ
അനുവാദം തേടുകയല്ലേ
എൻ ആത്മാവിൽ നീ, എന്നെ തേടുകയല്ലേ
കണ്ടു ഞാൻ മിഴികളിൽ ആലോലമാം നിൻ ഹൃദയം ഓ ഓ

വാലിട്ടു കണ്ണെഴുതി വെള്ളോട്ടു വളയണിഞ്ഞു
ഒരു നാൾ നീയെൻ അന്തർജനമാകും
വാലിട്ടു കണ്ണെഴുതി വെള്ളോട്ടു വളയണിഞ്ഞു
ഒരു നാൾ നീയെൻ അന്തർജനമാകും

കണ്മണി തിങ്കളേ നിൻ കളങ്കം
കണ്മണി തിങ്കളേ നിൻ കളങ്കം
കാശ്മീര കുങ്കുമമാകും
നീ സുമംഗലയാകും ദീർഘസുമംഗലയാകും

കണ്ടു ഞാൻ മിഴികളിൽ
ആലോലമാം നിൻ ഹൃദയം ഓ ഓ
കേട്ടു ഞാൻ മൊഴികളിൽ
വാചാലമാം നിൻ നൊമ്പരം ഓ ഓ

ഗോപുര പൊൻകോടിയിൽ അമ്പല പ്രാവിൻ മനം
പാടുന്നൊരാരാധന മന്ത്രം പോലെ
കേട്ടു ഞാൻ മൊഴികളിൽ
വാചാലമാം നിൻ നൊമ്പരം ഓ ഓ



Credits
Writer(s): Kaithapram, Raveendran
Lyrics powered by www.musixmatch.com

Link