Ambalappuzhe

അംബലപ്പുഴെ ഉണ്ണിക്കണ്ണനോടു നീ
എന്തു പരിഭവം മെല്ലെയോടിവന്നുവോ
കൽവിളക്കുകൾ പാതി മിന്നി നിൽക്കവേ
എന്തു നൽകുവാനെന്നെ കാത്തു നിന്നു നീ

തൃപ്രസാദവും മൌനചുംബനങ്ങളും
പങ്കു വയ്ക്കുവാൻ വന്നതാണു ഞാൻ
രാഗചന്ദനം നിന്റെ നെറ്റിയിൽ തൊടാൻ
ഗോപകന്യയായോടി വന്നതാണു ഞാൻ
അംബലപ്പുഴെ ഉണ്ണിക്കണ്ണനോടു നീ
എന്തു പരിഭവം മെല്ലെയോടിവന്നുവോ

ആ ആ ആ ആ ആ ആ ആ ആ

അഗ്നിസാക്ഷിയായ് ഇലത്താലിചാർത്തിയെൻ
ആദ്യാനുരാഗം ധന്യമാകും
മന്ത്രകോടിയിൽ ഞാൻ മൂടി നിൽക്കവേ
ആദ്യാഭിലാഷം സഫലമാകും
നാലാളറിയേ കൈപിടിക്കും തിരുനാടകശാലയിൽ ചേർന്നു നിൽക്കും
നാലാളറിയേ കൈപിടിക്കും തിരുനാടകശാലയിൽ ചേർന്നു നിൽക്കും
യമുനാ നദിയായ് കുളിരലയിളകും നിനവിൽ

അംബലപ്പുഴെ ഉണ്ണിക്കണ്ണനോടു നീ
എന്തു പരിഭവം മെല്ലെയോടിവന്നുവോ

ഈറനോടെയെന്നും കൈവണങ്ങുമെൻ
നിർമ്മാല്യപുണ്യം പകർന്നു തരാം
ഏറെജന്മമായ് ഞാൻ നോമ്പുനോൽക്കുമെൻ
കൈവല്യമെല്ലാം കാഴ്ചവെയ്ക്കാം

വേളിപ്പെണ്ണായ് നീവരുമ്പോൾ നല്ലോലക്കുടയിൽ ഞാൻ കൂട്ടുനിൽക്കാം
വേളിപ്പെണ്ണായ് നീവരുമ്പോൾ നല്ലോലക്കുടയിൽ ഞാൻ കൂട്ടുനിൽക്കാം
തുളസീദളമായ് തിരുമലരടികളിൽവീണെൻ

അംബലപ്പുഴെ ഉണ്ണിക്കണ്ണനോടു നീ
എന്തു പരിഭവം മെല്ലെയോടിവന്നുവോ
കൽവിളക്കുകൾ പാതി മിന്നി നിൽക്കവേ
എന്തു നൽകുവാനെന്നെ കാത്തു നിന്നു നീ
തൃപ്രസാദവും മൌനചുംബനങ്ങളും
പങ്കു വയ്ക്കുവാൻ വന്നതാണു ഞാൻ
രാഗചന്ദനം നിന്റെ നെറ്റിയിൽ തൊടാൻ
ഗോപകന്യയായോടി വന്നതാണു ഞാൻ



Credits
Writer(s): Kaithapram, Radhakrishnan M G
Lyrics powered by www.musixmatch.com

Link