Melevinninmuttathaare (Female)

ആ ആ ആ ആ ആ ആ
ആ ആ ആ ആ ആ ആ
കാളിന്ദിയിൽ നിലാവിൻ കൺപീലിയിൽ
കിനാവോ മഷിയെഴുതുന്നൂ മന്ത്രവിരൽ മുനയാൽ
ലോലമായ് മൂളീ മുരഹര മുരളീ നാളികയായ് കോകിലം

കാളിന്ദിയിൽ നിലാവിൻ കൺപീലിയിൽ

പ്രീളാവിവശം മിഴികൾ ചിമ്മി പതിയെ പാടുന്നു നീ
നാരദ മേഘം തനിയെ മീട്ടും തമ്പുരുവാകുന്നു നീ
വരതുളസീ മാല്യംപോൽ വാടുകയോ നിൻ ഹൃദയം
വിരഹ വിഷാദ വസന്തനിലാ മലരേ

കാളിന്ദിയിൽ നിലാവിൻ കൺപീലിയിൽ
കിനാവോ മഷിയെഴുതുന്നൂ മന്ത്രവിരൽ മുനയാൽ
ലോലമായ് മൂടി മുരഹര മുരളീ നാളികയായ് കോകിലം

കാളിന്ദിയിൽ നിലാവിൻ കൺപീലിയിൽ

താനേ വിരിയും താമര പോലെ
മാറിൽ വിരിയാമോ നീ
ആരോ ചാർത്തും ഗോരോചനമായ് മെയ്യിൽ കുതിരാമോ നീ

വനയമുനാതീരം പോൽ തരളിതമായ് എൻ പ്രണയം
കാണാ കാമുക സംഗമ സന്നിധിയിൽ

കാളിന്ദിയിൽ നിലാവിൻ കൺപീലിയിൽ
കിനാവോ മഷിയെഴുതുന്നൂ മന്ത്രവിരൽ മുനയാൽ
ലോലമായ് മൂളീ മുരഹര മുരളീ നാളികയായ് കോകിലം

കാളിന്ദിയിൽ നിലാവിൻ കൺപീലിയിൽ



Credits
Writer(s): Vidyasagar, Puthencherry Gireesh
Lyrics powered by www.musixmatch.com

Link