Minungum Minnaminuge - Female Version

മിനിങ്ങും മിന്നാമിനുങ്ങേ
മിന്നി മിന്നി തേടുന്നതാരേ
വരുമോ ചാരേ നിന്നച്ചൻ
മിനിങ്ങും മിന്നാമിനുങ്ങേ
മിന്നി മിന്നി തേടുന്നതാരേ
വരുമോ ചാരേ നിന്നച്ചൻ
നെറുകിൽ തൊട്ടു തലോടി
കഥകൾ പാടിയുറക്കാൻ
വരുമോ ചാരേ നിന്നച്ചൻ

പുതുകനവാൽ മാഷിയെഴുതി
മിഴികളിലാദ്യം
ചിറകുകളിൽ കിലുകിലുങ്ങും
തരിവളയേകി
കുഞ്ഞിചുണ്ടിൽ പൊന്നും തേനും
തന്നു മാമൂട്ടി
പിച്ച പിച്ച വെക്കാൻ കൂടി
വന്നു കൈ നീട്ടി
മിനിങ്ങും മിന്നാമിനുങ്ങേ
മിന്നി മിന്നി തേടുന്നതാരേ
വരുമോ ചാരേ നിന്നച്ചൻ
വരുമോ ചാരേ നിന്നച്ചൻ

കാതൊന്നു കുത്തീട്ടു മാണിക്യ കല്ലിന്റെ
കമ്മലിടും നേരം
തേങ്ങലു മറ്റുവാൻ തോളത്തെടുത്തിട്ടു
പാട്ടും പാടീലെ
താരകം തന്നൊരു മോതിരം കൊണ്ടു നിൻ
കുഞ്ഞിളം നാവിന്മേൽ
തൂകിയോരക്ഷരം ചൊല്ലിതരില്ലെയെൻ
മിന്നാമിന്നി നീ
പകലിരവാകെ ഒരു നിഴലായി
കാലൊന്നു തെന്നീടുമ്പോൾ
എന്നച്ചൻ കാവലിനെത്തുകില്ലേ
കോരിയെടുക്കുംതോറും നിറയുന്ന
സ്നേഹത്തിൻ ചോലയല്ലേ

മിനിങ്ങും മിന്നാമിനുങ്ങേ
മിന്നി മിന്നി തേടുന്നതാരേ
വരുമോ ചാരേ നിന്നച്ചൻ

പുത്തനുടുപ്പിട് പൊട്ടു തൊടീച്ചിട്ട്
നിന്നെയൊരുക്കീല്ലേ
പള്ളികൂടത്തിന്റെ ഇല്ലി പടിവരെ
കൂടേ വന്നീലെ
നീ ചിരിക്കും നേരം അച്ഛന്റെ കണ്ണില്
ചിങ്ങ നിലാവല്ലേ
നീയൊന്നു വാടിയാൽ ആരാരും കാണാതാ
നെഞ്ചം വിങ്ങില്ലേ

മണിമുകിലോളം മകൾ വളർന്നാലും
അച്ഛന്റെ ഉള്ളിലെന്നും
അവളൊരു താമര തുമ്പിയല്ലേ
ചെല്ലക്കുറുമ്പു കാട്ടി
ചിണുങ്ങുന്ന ചുന്ദരി വാവായല്ലേ

മിനിങ്ങും മിന്നാമിനുങ്ങേ
മിന്നി മിന്നി തേടുന്നതാരേ
വരുമോ ചാരേ നിന്നച്ചൻ
പുതുകനവാൽ മാഷിയെഴുതി മിഴികളിലാദ്യം
ചിറകുകളിൽ കിലുകിലുങ്ങും
തരിവളയേകി
കുഞ്ഞിചുണ്ടിൽ പൊന്നും തേനും
തന്നു മാമൂട്ടി
പിച്ച പിച്ച വെക്കാൻ കൂടി
വന്നു കൈ നീട്ടി



Credits
Writer(s): Eldhose Alias, Biby Mathew, Narayanan B K, Jim Jacob
Lyrics powered by www.musixmatch.com

Link