Thamarappovil

താമരപ്പൂവിൽ വാഴും ദേവിയല്ലോ നീ
പൂനിലാകടലിൽ പൂക്കും പുണ്യമല്ലോ നീ
താമരപ്പൂവിൽ വാഴും ദേവിയല്ലോ നീ
പൂനിലാകടലിൽ പൂക്കും പുണ്യമല്ലോ നീ

നിൻ്റെ തിരുനടയിൽ നറു നെയ്ത്തിരി കതിരായ്
ആരുമറിയാതെ എന്നും വീണെരിഞ്ഞീടാം
നിൻ്റെ തിരുനടയിൽ നറു നെയ്ത്തിരി കതിരായ്
ആരുമറിയാതെ എന്നും വീണെരിഞ്ഞീടാം
സാന്ദ്രചന്ദന ഗന്ധമായ് നീ വന്നുചേർന്നാലേ
സാന്ദ്രചന്ദന ഗന്ധമായ് നീ വന്നുചേർന്നാലേ
എന്നുമീ ശ്രീലകം ധന്യമായിടൂ
ശ്യാമയാമിനിയിൽ നീ സാമചന്ദ്രികയായ്

താമരപ്പൂവിൽ വാഴും ദേവിയല്ലോ നീ
പൂനിലാകടലിൽ പൂക്കും പുണ്യമല്ലോ നീ

നിൻ്റെ കാലടിയിൽ ജപതുളസിമലർ പോലെ
സ്നേഹമന്ത്രവുമായ് ഞാൻ പൂത്തുനിന്നീടാം
നിൻ്റെ കാലടിയിൽ ജപതുളസിമലർ പോലെ
സ്നേഹമന്ത്രവുമായ് ഞാൻ പൂത്തുനിന്നീടാം
നിൻ്റെ മൂകതപസ്സിൽ നിന്നും നീ ഉണർന്നാലെ
നിൻ്റെ മൂകതപസ്സിൽ നിന്നും നീ ഉണർന്നാലെ
മോക്ഷവും, മുക്തിയും കൈവരുന്നുള്ളൂ
രാഗതമ്പുരുവിൽ നീ ഭാവപഞ്ചമമായ്

താമരപ്പൂവിൽ വാഴും ദേവിയല്ലോ നീ
പൂനിലാകടലിൽ പൂക്കും പുണ്യമല്ലോ നീ

ഒ ഒ ഓ, m-m-mh-m, ല ല ല ലാലാ ല

താമരപ്പൂവിൽ വാഴും ദേവിയല്ലോ നീ
പൂനിലാകടലിൽ പൂക്കും പുണ്യമല്ലോ നീ



Credits
Writer(s): Gireesh Puthenchery, Berney Igantious
Lyrics powered by www.musixmatch.com

Link