Kasavinte Thattamittu

ഏ, ഏഹേഹേ,ഓഹോ ഓ ഓ, ഏഹേഹേഹേ, ഏഹെഹെഹേ

കസവിൻ്റെ തട്ടമിട്ട്, വെള്ളിയരഞ്ഞാണമിട്ട്
പൊന്നിൻ്റെ കൊലുസ്സുമിട്ടൊരു മൊഞ്ചത്തി
കൂന്താലി പുഴയൊരു വമ്പത്തി
കൂന്താലി പുഴയൊരു വമ്പത്തി
ഇവളുടെ മുന്നുംപിന്നും കണ്ടു കൊതിച്ചവർ
മിന്നും മെഹറും കൊണ്ടു നടന്നവർ
കൂനി കൂടി താടി വളർത്തി
കയറൂരി പാഞ്ഞു കന്നി പഹയത്തി
കൂന്താലി പുഴയൊരു വമ്പത്തി
കൂന്താലി പുഴയൊരു വമ്പത്തി

കുളിരിൻ്റെ പട്ടുടുത്ത്
തുള്ളിവരും നാണമൊത്ത്
പെണ്ണിൻ്റെ പുതുക്ക നെഞ്ചൊരു ചെണ്ടല്ലേ, നീ
കൂന്താലി പുഴയിതു കണ്ടില്ലേ, നീ
കൂന്താലി പുഴയിതു കണ്ടില്ലേ

അവളുടെ അക്കം പക്കം നിന്നവരൊപ്പന
ഒപ്പം പലതും കെട്ടി മെനഞ്ഞതും
കൂടെ കൂടെ പാടി ഒരുക്കി
തലയൂരി പോന്നു കള്ളി പഹയത്തി
കൂന്താലി പുഴയൊരു വമ്പത്തി
കൂന്താലി പുഴയൊരു വമ്പത്തി

തകതിന്ത താനെ തിന്തക തന്താനോ താനെനോ
തകതിന്ത താനെ തിന്തക തന്താനോ
തകതിന്ത തകതിന്ത തിന്താനോ
തക തകതിന്ത തകതിന്ത തിന്താനോ
തക തകതിന്ത താനോ തകതിന്ത താനോ താനെ തന്താനോ

കനവിൻ്റെ മുത്തടുക്കി
ഉള്ളിലിരുന്നു ആണൊരുത്തൻ
പെണ്ണെന്തു വരുന്നീലൊപ്പന തീർന്നല്ലോ
ആ, കൂന്താലി പുഴയവൾ പോയല്ലോ
ആ, കൂന്താലി പുഴയവൾ പോയല്ലോ

അവളൊരു കണ്ണും കയ്യും കൊണ്ടു പറഞ്ഞതു
പെണ്ണിനു കരളിൽ ചെന്നു തറച്ചത്
മാരൻ കാണാ താമര നീട്ടി
ചിരിതൂകി പോന്നു തുള്ളി പഹയത്തി
കൂന്താലി പുഴയൊരു വമ്പത്തി
കൂന്താലി പുഴയൊരു വമ്പത്തി



Credits
Writer(s): Vidyasagar, Beeyaar Prasad
Lyrics powered by www.musixmatch.com

Link