Etho Vaaemukilin - Male Version

ഏതോ വാർമുകിലിൻ കിനാവിലെ മുത്തായ് നീ വന്നൂ
ഏതോ വാർമുകിലിൻ കിനാവിലെ മുത്തായ് നീ വന്നൂ
ഓമലേ ജീവനിൽ അമൃതേകാനായ് വീണ്ടും
എന്നിലേതോ ഓർമകളായി നിലാവിൻ മുത്തേ നീ വന്നൂ

നീയുലാവുമ്പോൾ സ്വർഗം മണ്ണിലുണരുമ്പോൾ
നീയുലാവുമ്പോൾ സ്വർഗം മണ്ണിലുണരുമ്പോൾ
മാഞ്ഞുപോയൊരു പൂതാരം പോലും
കൈനിറഞ്ഞു വാസന്തം പോലെ
തെളിയും എൻജന്മ പുണ്യം പോൽ
ഏതോ വാർമുകിലിൻ കിനാവിലെ മുത്തായ് നീ വന്നൂ

നിന്നിളം ചുണ്ടിൽ അണയും പൊൻമുളം കുഴലിൽ
നിന്നിളം ചുണ്ടിൽ അണയും പൊൻമുളം കുഴലിൽ
ആർദ്രമാമൊരു ശ്രീരാഗം കേൾപ്പൂ
പദമണിഞ്ഞിടും മോഹങ്ങൾ പോലെ
അലിയും എൻജീവ മന്ത്രം പോൽ

ഏതോ വാർമുകിലിൻ കിനാവിലെ മുത്തായ് നീ വന്നൂ
ഏതോ വാർമുകിലിൻ കിനാവിലെ മുത്തായ് നീ വന്നൂ
ഓമലേ ജീവനിൽ അമൃതേകനായ് വീണ്ടും
എന്നിലേതോ ഓർമകളായി നിലാവിൻ മുത്തേ നീ വന്നൂ



Credits
Writer(s): Ouseppachan, Kaithapram
Lyrics powered by www.musixmatch.com

Link