Ente Khalbile

എന്റെ ഖൽബിലെ വെണ്ണിലാവു നീ നല്ല പാട്ടുകാരാ
തട്ടമിട്ടു ഞാൻ കാത്തുവച്ചൊരെൻ മുല്ലമൊട്ടിലൂറും
അത്തറൊന്നു വേണ്ടേ?

അത്തറൊന്നു വേണ്ടേ എന്റെ കൂട്ടുകാരാ
സുൽത്താന്റെ ചേലുകാരാ

നിന്റെ പുഞ്ചിരിപ്പാലിനുള്ളിലെ
നിന്റെ പുഞ്ചിരിപ്പാലിനുള്ളിലെ പഞ്ചസാരയാവാം
നിന്റെ നെഞ്ചിലെ ദഫു മുട്ടുമായ് എന്നുമെന്റെയാവാം
ഒപ്പനയ്ക്കു നീ കൂടുവാൻ, മൈലാഞ്ചിമൊഞ്ചൊന്നു കാണുവാൻ

എനെന്തുമാത്രമെന്നാഗ്രഹങ്ങളെ മൂടിവച്ചുവെന്നോ?
എന്റെ ഖൽബിലെ വെണ്ണിലാവു നീ നല്ല പാട്ടുകാരാ
തട്ടമിട്ടു ഞാൻ കാത്തുവച്ചൊരെൻ മുല്ലമൊട്ടിലൂറും
അത്തറൊന്നു വേണ്ടേ?
അത്തറൊന്നു വേണ്ടേ എന്റെ കൂട്ടുകാരാ?
സുൽത്താന്റെ ചേലുകാരാ

തൊട്ടുമീട്ടുവാനുള്ള തന്ത്രികൾ
തൊട്ടുമീട്ടുവാനുള്ള തന്ത്രികൾ പൊട്ടുമെന്നപോലേ
തൊട്ടടുത്തുനീ നിന്നുവെങ്കിലും കൈതൊടാഞ്ഞതെന്തേ
ലാളനങ്ങളിൽ മൂളുവാൻ കൈത്താളമിട്ടൊന്നു പാടുവാൻ

എത്രവട്ടമെൻ കാൽചിലങ്കകൾ മെല്ലെ കൊഞ്ചിയെന്നോ?

എന്റെ ഖൽബിലെ വെണ്ണിലാവു നീ നല്ല പാട്ടുകാരാ
തട്ടമിട്ടു ഞാൻ കാത്തുവച്ചൊരെൻ മുല്ലമൊട്ടിലൂറും
അത്തറൊന്നു വേണ്ടേ?
അത്തറൊന്നു വേണ്ടേ എന്റെ കൂട്ടുകാരാ?
സുൽത്താന്റെ ചേലുകാരാ
എന്റെ ഖൽബിലെ വെണ്ണിലാവു നീ നല്ല പാട്ടുകാരാ
തട്ടമിട്ടു ഞാൻ കാത്തുവച്ചൊരെൻ മുല്ലമൊട്ടിലൂറും
അത്തറൊന്നു വേണ്ടേ?
അത്തറൊന്നു വേണ്ടേ എന്റെ കൂട്ടുകാരാ?
സുൽത്താന്റെ ചേലുകാരാ

Credits
Writer(s): Sarath Candra Varma, Alex Paul
Lyrics powered by www.musixmatch.com

Link