Oru Rajamalli

കാകാര രൂപ കല്യാണി കല്യാണ ഗുണ ശാലിനി
കല്യാണ ശൈല നിലയ കമനിയ കലാവതി
കമലാക്ഷി കൽമശാഗ്നി കരുണാമൃത സാഗര
കമലാക്ഷി കൽമശാഗ്നി കരുണാമൃത സാഗര
കമനിയ കലാവതി

ഒരു രാജമല്ലിവിടരുന്നപോലെ ഇതളെഴുതിമുന്നിലൊരു മുഖം
ഒരു ദേവഗാനമുടലാർന്നപോലെ വരമരുളിയെന്നിലൊരു സുഖം
കറുകനാമ്പിലും മധുകണം
കവിതയെന്നിലും നിറകുടം
അറിയുകില്ല നീയാരാരോ

ഒരു രാജമല്ലിവിടരുന്നപോലെ ഇതളെഴുതിമുന്നിലൊരു മുഖം
ഒരു ദേവഗാനമുടലാർന്നപോലെ വരമരുളിയെന്നിലൊരു സുഖം
കറുകനാമ്പിലും മധുകണം
കവിതയെന്നിലും നിറകുടം
അറിയുകില്ല നീയാരാരോ

ഉണർന്നുവോ മുളംതണ്ടിലൊരീണം
പൊഴിഞ്ഞുവോ മണിച്ചുണ്ടിലിന്നൊരു തേൻകണം
ഉണർന്നുവോ മുളംതണ്ടിലൊരീണം
പൊഴിഞ്ഞുവോ മണിച്ചുണ്ടിലിന്നൊരു തേൻകണം
തനിച്ചുപാടിയ പാട്ടുകളെല്ലാം
നിനക്കു ഞാനെന്റെ നൈവേദ്യമാക്കി
കൂടെവിടെ മുല്ലക്കാടെവിടെ
ചെല്ലക്കാറ്റിനോടാക്കഥ പറയുകില്ലേ?

ഒരു രാജമല്ലിവിടരുന്നപോലെ ഇതളെഴുതിമുന്നിലൊരു മുഖം
ഒരു ദേവഗാനമുടലാർന്നപോലെ വരമരുളിയെന്നിലൊരു സുഖം

തെളിഞ്ഞുവോ കവിൾച്ചെണ്ടിലും നാണം
അലിഞ്ഞുവോ കിളിക്കൊഞ്ചൽ കേട്ടെൻനെഞ്ചകം
തെളിഞ്ഞുവോ കവിൾച്ചെണ്ടിലും നാണം
അലിഞ്ഞുവോ കിളിക്കൊഞ്ചൽ കേട്ടെൻനെഞ്ചകം
നിറഞ്ഞുതൂവിയ മാത്രകളെല്ലാം
നിനക്കായ് വെണ്മണി മുത്തുകളാക്കി
താമരയിൽ കന്നിപ്പൂവിതളിൽ
എന്നെച്ചേർത്തൊന്നു പുൽകിനീ മയങ്ങുകില്ലേ?

ഒരു രാജമല്ലിവിടരുന്നപോലെ ഇതളെഴുതിമുന്നിലൊരു മുഖം
ഒരു ദേവഗാനമുടലാർന്നപോലെ വരമരുളിയെന്നിലൊരു സുഖം
കറുകനാമ്പിലും മധുകണം
കവിതയെന്നിലും നിറകുടം
അറിയുകില്ല നീയാരാരോ

കാകാര രൂപ കല്യാണി കല്യാണ ഗുണ ശാലിനി
കല്യാണ ശൈല നിലയ കമനിയ കലാവതി
കമലാക്ഷി കൽമശാഗ്നി കരുണാമൃത സാഗര
കമലാക്ഷി കൽമശാഗ്നി കരുണാമൃത സാഗര
കമനിയ കലാവതി

Credits
Writer(s): Nair S Ramesan, M L Ousephachan
Lyrics powered by www.musixmatch.com

Link