Vennilakkombile - Version 1

വെണ്ണിലാ കൊമ്പിലെ രാപ്പാടീ
എന്നുമീ ഏട്ടന്റെ ചിങ്കാരി
വെണ്ണിലാ കൊമ്പിലെ രാപ്പാടീ
എന്നുമീ ഏട്ടന്റെ ചിങ്കാരി

മഞ്ഞുനീർ തുള്ളിപോൽ നിന്നോമൽ
കുഞ്ഞു കൺപീലിയിൽ കണ്ണീരോ
വെണ്ണിലാ കൊമ്പിലെ രാപ്പാടീ
എന്നുമീ ഏട്ടന്റെ ചിങ്കാരി

കാർത്തികനാൾ രാത്രിയിലെൻ
കൈകുമ്പിളിൽ വീണ മുത്തേ
കൈവളർന്നും മെയ് വളർന്നും
കൺമണിയായ് തീർന്നതല്ലേ

നിൻ ചിരിയും നിൻ മൊഴിയും
പുലരി നിലാവായ് പൂത്തതല്ലേ
നിൻ ചിരിയും നിൻ മൊഴിയും
പുലരി നിലാവായ് പൂത്തതല്ലേ

വെണ്ണിലാ കൊമ്പിലെ രാപ്പാടീ
എന്നുമീ ഏട്ടന്റെ ചിങ്കാരി

കന്നിമുകിൽ കോടി ചുറ്റി
പൊൻ വെയിലിൻ മിന്നുകെട്ടി
സുന്ദരിയായ് സുമംഗലിയായ്
പടിയിറങ്ങാൻ നീയൊരുങ്ങും

ഈ വിരഹം ക്ഷണികമല്ലേ
എന്നെന്നും നീയെൻ അരികിലില്ലേ
ഈ വിരഹം ക്ഷണികമല്ലേ
എന്നെന്നും നീയെൻ അരികിലില്ലേ

വെണ്ണിലാ കൊമ്പിലെ രാപ്പാടീ
എന്നുമീ ഏട്ടന്റെ ചിങ്കാരി
മഞ്ഞുനീർ തുള്ളിപോൽ നിന്നോമൽ
കുഞ്ഞു കൺപീലിയിൽ കണ്ണീരോ



Credits
Writer(s): Vidya Sagar, Girish Puthenchery
Lyrics powered by www.musixmatch.com

Link