Aaruparanju

ആരു പറഞ്ഞു ആരു പറഞ്ഞു
ഞാൻ കണ്ടതു രാക്കനവാണെന്നാരു പറഞ്ഞു
ഏഴു നിറം കൊണ്ടെഴുതിയതെല്ലാം
മഴവില്ലു വിരിഞ്ഞത് പോലെന്നാരു പറഞ്ഞു
കളി ചൊല്ലും കുയിലാണോ
കുഴലൂതും കാറ്റാണോ
ആരാണീ കള്ളം ചൊല്ലിയതാരാണാവോ
ആരു പറഞ്ഞു ആരു പറഞ്ഞു
ഞാൻ കണ്ടതു രാക്കനവാണെന്നാരു പറഞ്ഞു...

ഒരു തൂമഞ്ഞിൻ വൈഡൂര്യം നൽകിയപ്പോൾ
താരാകാശം പകരം നൽകീ നീ
ഒരു മൂവന്തി പൂങ്കിണ്ണം ഞാൻ തന്നപ്പോൾ
പൊന്നിൻ പുലർകാലം പകരം തന്നൂ നീ
അഴകേ നീ അറിയാ മറയത്ത്
അലമാലകളാടിയുലഞ്ഞൊരു കടലായ് ഞാനരികെ
അന്നാദ്യം കേട്ടൂ പ്രണയം മൃദു പല്ലവിയായ്
ആരു പറഞ്ഞു ആരു പറഞ്ഞു
ഞാൻ കണ്ടതു രാക്കനവാണെന്നാരു പറഞ്ഞു

നീ ചുംബന ചെമ്പകപ്പൂ വിരിച്ചൂ
അതിലനുരാഗ തേൻ നിറച്ചു
നിന്നെ കാണാതെ കാണാതെ ഞാനലഞ്ഞു
നീയെന്നാത്മാവിന്നുള്ളിൽ മയങ്ങീ
പൂവായ് നീ കരളിൽ പൂമഴയായ്
മധുമാധുരി തേടിയലഞ്ഞൊരു വണ്ടായ് ഞാനുണർന്നു
അന്നാദ്യം പാടിയ ഗാനം സ്വരമർമ്മരമായ്

ആരു പറഞ്ഞു ആരു പറഞ്ഞു
ഞാൻ കണ്ടതു രാക്കനവാണെന്നാരു പറഞ്ഞു
ഏഴു നിറം കൊണ്ടെഴുതിയതെല്ലാം
മഴവില്ലു വിരിഞ്ഞത് പോലെന്നാരു പറഞ്ഞു
കളി ചൊല്ലും കുയിലാണോ
കുഴലൂതും കാറ്റാണോ
ആരാണീ കള്ളം ചൊല്ലിയതാരാണാവോ

ആരു പറഞ്ഞു ആരു പറഞ്ഞു
ഞാൻ കണ്ടതു രാക്കനവാണെന്നാരു പറഞ്ഞു...



Credits
Writer(s): Kaithapram, Berny- Ignatius
Lyrics powered by www.musixmatch.com

Link