Vaaleduthal

വാളെടുത്താലങ്കക്കലി വേലെടുത്താൽ ചിങ്കപ്പുലി
കാൽപണത്തിനു കാവലല്ലോ ജോലി
ഹേ കുറുമ്പു വന്നാൽ കറുമ്പനെലി
കുഴച്ചരച്ചാൽ കൊത്തമല്ലി
കുഴി കുഴിയ്ക്കാക്കുളത്തിലെ നീർക്കോലീ
മഠയന്റെ മകളേ, ഒടിയെന്റെ കരളേ
ഉടയവനിവനോടിനിയുരിയാടരുതേ
പുല്ലു തിന്നു പല്ലു പോയൊരു പുലിയാണു നീ തിന്തകത്തിന്തകത്തോം

അട്ടയ്ക്കെടീ പൊട്ടക്കുളം ആനയ്ക്കെടീ നെറ്റിപ്പട്ടം
ആട്ടുകല്ലേലരച്ചു നിന്നെ ദോശ ചുട്ടോളാം
അട്ടയ്ക്കെടീ പൊട്ടക്കുളം ആനയ്ക്കെടീ നെറ്റിപ്പട്ടം
ആട്ടുകല്ലേലരച്ചു നിന്നെ ദോശ ചുട്ടോളാം

വാളെടുത്താലങ്കക്കലി വേലെടുത്താൽ ചിങ്കപ്പുലി
കാൽപണത്തിനു കാവലല്ലോ ജോലി

(എന്റെ ചക്കരേ)
ഹയ്യോ, ഹയ്യോ, ഹയ്യോ, ഹയ്യോ, ഹയ്യോ
മീശക്കാരൻ മാധവനു ദോശ തിന്നാനാശ, ഹയി, ഹയി
ദോശ വാങ്ങാൻ കാശിനായി തപ്പി നോക്കി കീശ, ഹയി, ഹയി

പൊട്ടു വെച്ചോരാട്ടക്കാരീ, ഒട്ടകം പോലോട്ടക്കാരീ
തണ്ടൊടിഞ്ഞ കണ്ടാമുണ്ടീ വായാടീ
മീശ വെച്ചാലാണാവില്ല, കാശടിച്ചാലാണാവില്ല
വാലു പോയൊരീനാമ്പേച്ചീ മൂരാച്ചീ
ഉശിരിട്ടു കളിച്ചാൽ കശക്കി ഞാനെറിയും
തിരുമല മുരുകാ വേലു കടം തരണം
ചടുകുടു ചാമുണ്ഡിയേ നിനക്കിന്നു മരണം
മുരുകന്റെ മകനോ, മയിലിന്റെ കസിനോ
ബലിയുടെ വലിയാങ്ങളയിവനാരെടാ ഹോയ്

അട്ടയ്ക്കെടീ പൊട്ടക്കുളം ആനയ്ക്കെടീ നെറ്റിപ്പട്ടം
ആട്ടുകല്ലേലരച്ചു നിന്നെ ദോശ ചുട്ടോളാം
അട്ടയ്ക്കെടീ പൊട്ടക്കുളം ആനയ്ക്കെടീ നെറ്റിപ്പട്ടം
ആട്ടുകല്ലേൽ അരച്ചു നിന്നെ ദോശ ചുട്ടോളാം

യേ-യഹി-യഹി-യെ, യേ-യഹി-യഹി-യെ, യേ-യഹി-യഹി-യെ-യേ-യേ
യേ-യഹി-യഹി-യെ,യേ-യഹി-യഹി-യെ, യേ-യഹി-യഹി (പത്തു മീശാ)
നന നന നന-നാനന നന-നാനന-നാ-ഹൊയ്
നന നന നന-നാനന നന-നാനന-നാ-ഹൊയ്

ഹേയ്-തന്തയുടെ തങ്കക്കട്ടീ തള്ളയുടെ പൂച്ചക്കുട്ടീ
നാട്ടുകാർക്ക് മുന്നിൽപ്പെട്ടാൽ മൂധേവീ
കായം കുളം നാട്ടിലുള്ള കൊച്ചുണ്ണി തൻ മച്ചുനനേ
കാശടിച്ചു മാറ്റാൻ വരും കാർക്കോടാ
തറുതല പറഞ്ഞാൽ ഉറുമികൊണ്ടരിയും
കളരിയിൽ കളിച്ചാല് ചുരികകൊണ്ടെറിയും
ഉശിരുള്ളൊരുണ്ണൂലിയേ നിനക്കിന്നു മരണം
പടവെട്ടിപ്പയറ്റാൻ ഉദയനക്കുറുപ്പോ
ചന്തുവിന്റെ പതിവായൊരു ചതിവേണ്ടെടാ ഹൊയ്

അട്ടയ്ക്കെടീ പൊട്ടക്കുളം ആനയ്ക്കെടീ നെറ്റിപ്പട്ടം
ആട്ടുകല്ലേലരച്ചു നിന്നെ ദോശ ചുട്ടോളാം
അട്ടയ്ക്കെടീ പൊട്ടക്കുളം ആനയ്ക്കെടീ നെറ്റിപ്പട്ടം
ആട്ടുകല്ലേലരച്ചു നിന്നെ ദോശ ചുട്ടോളാം

വാളെടുത്താലങ്കക്കലി വേലെടുത്താൽ ചിങ്കപ്പുലി
കാൽപണത്തിനു കാവലല്ലോ ജോലി
കുറുമ്പു വന്നാൽ കറുമ്പനെലി
കുഴച്ചരച്ചാൽ കൊത്തമല്ലി
കുഴി കുഴിയ്ക്കാക്കുളത്തിലെ നീർക്കോലീ
മഠയന്റെ മകളേ ഒടിയെന്റെ കരളേ
ഉടയവനിവനോടിനിയുരിയാടരുതേ
ഹേ പുല്ലു തിന്നു പല്ലു പോയൊരു പുലിയാണു നീ തിന്തകത്തിന്തകത്തോം

അട്ടയ്ക്കെടീ പൊട്ടക്കുളം ആനയ്ക്കെടീ നെറ്റിപ്പട്ടം
ആട്ടുകല്ലേലരച്ചു നിന്നെ ദോശ ചുട്ടോളാം (നീ പോടാ)
അട്ടയ്ക്കെടീ പൊട്ടക്കുളം ആനയ്ക്കെടീ നെറ്റിപ്പട്ടം
ആട്ടുകല്ലേലരച്ചു നിന്നെ ദോശ ചുട്ടോളാം

Credits
Writer(s): Vidyasagar, Gireesh Puthenchery
Lyrics powered by www.musixmatch.com

Link