Swarnamukiloru

സ്വർണ്ണമുകിലൊരു മഴത്തുള്ളിയായ്
സ്വപ്നം ചേർത്തു വെച്ച നിറമഴയായ്
മൗനരാഗം നീളേ നീലവാനിൽ ഇളമലകളായ്
മഞ്ഞുമല ഉരുകി അലിഞ്ഞു നിശ്വാസമായ്
പെണ്ണേ തൊട്ടാൽ പൂവേ അല്ലിത്തേനായ് തൂവും കുളിരേ
ഒന്നു കണ്ടേ കാണാതെ ഞാൻ അഴകേ അഴകേ
നീയെൻ മീരാ

സ്വർണ്ണമുകിലൊരു മഴത്തുള്ളിയായ്
സ്വപ്നം ചേർത്തു വെച്ച നിറമഴയായ്

കനവിലെ നിറപ്പന്തലിൽ അരികിലായ് ഞാനില്ലയോ
കുങ്കുമം വാടും നെറ്റിയിൽ ചുംബനം തൊടാൻ മോഹമായ്
കരിമഷി മെല്ലെ പടരും നാണം
നിനവിലെ മിഴിക്കണിയായ് നീ വാ
ദൂരെ ദൂരെ മാനം കോലമിട്ട് ഒരുങ്ങുന്ന നേരം
പുതിയൊരു നേരം

സ്വർണ്ണമുകിലൊരു മഴത്തുള്ളിയായ്
സ്വപ്നം ചേർത്തു വെച്ച നിറമഴയായ്

ഉടലിലെ നെയ്ത്തിരികളിൽ എരിഞ്ഞിടാൻ ഈ ജന്മവും
മലരിലെ മലർക്കാലമായ് കളഭമായ് ഈറൻ രാവുകൾ
ചുരുൾ മുടിയിതൾ അഴിയും തളിരേ
അരയന്ന മണിത്തിടമ്പായ് നീ
കൊഞ്ചിക്കൊഞ്ചി വള മുത്തമിട്ടു കൊതിപ്പിക്കും നിമിഷം
രഹസിയ നിമിഷം

സ്വർണ്ണമുകിലൊരു മഴത്തുള്ളിയായ്
സ്വപ്നം ചേർത്തു വെച്ച നിറമഴയായ്
മൗനരാഗം നീളേ നീലവാനിൽ ഇളമലകളായ്
മഞ്ഞുമല ഉരുകി അലിഞ്ഞു നിശ്വാസമായ്
പെണ്ണേ തൊട്ടാൽ പൂവേ അല്ലിത്തേനായ് തൂവും കുളിരേ
ഒന്നു കണ്ടേ കാണാതെ ഞാൻ അഴകേ അഴകേ
നീയെൻ മീരാ

സ്വർണ്ണമുകിലൊരു മഴത്തുള്ളിയായ്
സ്വപ്നം ചേർത്തു വെച്ച നിറമഴയായ്
സ്വർണ്ണമുകിലൊരു മഴത്തുള്ളിയായ്
സ്വപ്നം ചേർത്തു വെച്ച നിറമഴയായ്



Credits
Writer(s): Suresh Peters
Lyrics powered by www.musixmatch.com

Link