Omanathingal Kidavo

ഓമനത്തിങ്കള്ക്കിടാവോ?
നല്ല കോമളത്താമരപ്പൂവോ?
ഓമനത്തിങ്കള്ക്കിടാവോ?
നല്ല കോമളത്താമരപ്പൂവോ?

പൂവില് നിറഞ്ഞ മധുവോ?
പൂവില് നിറഞ്ഞ മധുവോ?
പരിപൂര്ണ്ണേന്ദു തന്റെ നിലാവോ?

ഓമനത്തിങ്കള്ക്കിടാവോ?
നല്ല കോമളത്താമരപ്പൂവോ?
ഓമനത്തിങ്കള്ക്കിടാവോ?
നല്ല കോമളത്താമരപ്പൂവോ?

പുത്തന്പവിഴക്കൊടിയോ?
ചെറു തത്തകള് കൊഞ്ചും മൊഴിയോ?
പുത്തന്പവിഴക്കൊടിയോ?
ചെറു തത്തകള് കൊഞ്ചും മൊഴിയോ?
ചാഞ്ചാടിയാടും മയിലോ?
മൃദു പഞ്ചമം പാടും കുയിലോ?
മൃദു പഞ്ചമം പാടും കുയിലോ?

ഓമനത്തിങ്കള്ക്കിടാവോ?
നല്ല കോമളത്താമരപ്പൂവോ?
ഓമനത്തിങ്കള്ക്കിടാവോ?
നല്ല കോമളത്താമരപ്പൂവോ?

തുള്ളും ഇളമാന് കിടാവോ?
ശോഭ കൊള്ളുന്നൊരന്നക്കൊടിയോ?
തുള്ളും ഇളമാന് കിടാവോ?
ശോഭ കൊള്ളുന്നൊരന്നക്കൊടിയോ?
ഈശ്വരൻ തന്ന നിധിയോ?
പരമേശ്വരിയേന്തും കിളിയോ?
പരമേശ്വരിയേന്തും കിളിയോ?

പാരിജാതത്തിൻ തളിരോ?
എന്റെ ഭാഗ്യദ്രുമത്തിൻ ഫലമോ?
പാരിജാതത്തിൻ തളിരോ?
എന്റെ ഭാഗ്യദ്രുമത്തിൻ ഫലമോ?
വാത്സല്യരത്നത്തെ വാഴ്ത്താൻ
വാത്സല്യരത്നത്തെ വാഴ്ത്താൻ
മമ വാച്ചൊരു കാഞ്ചനച്ചെപ്പോ?

ഓമനത്തിങ്കള്ക്കിടാവോ?
നല്ല കോമളത്താമരപ്പൂവോ?
പരിപൂര്ണ്ണേന്ദു തന്റെ നിലാവോ?
തത്തകള് കൊഞ്ചും മൊഴിയോ?



Credits
Writer(s): Sharreth
Lyrics powered by www.musixmatch.com

Link