Kaivanna Thankamalle (From "Sidhartha")

കൈവന്ന തങ്കമല്ലേ, ഓമനത്തിങ്കൾ കുരുന്നല്ലേ?
കന്നിക്കിനാവു പോലെ അമ്മതൻ കണ്ണീർക്കുരുന്നുറങ്ങ്
കരയാതുറങ്ങുറങ്ങ്, താലാട്ടാനമ്മയില്ലേയരികിൽ
ആരോരുമില്ലെങ്കിലും തുണയായ് അമ്മയില്ലേ നിനക്ക്
മറ്റാരുമില്ലെങ്കിലും എന്നുമീ ദൈവമില്ലേ തുണയ്ക്ക്

സൂര്യനെപ്പോലുയരാൻ അമ്മ തൻ മാനത്തുണർന്നവനേ
അമ്പിളിക്കുഞ്ഞിനെപ്പോൽ മുകിലിന്മേൽ പുഞ്ചിരി പൂണ്ടവനേ
ചെമ്പനീർ പൂവു പോലെ തെന്നലിൽ പുമണം തൂവണം നീ
അമ്മതൻ സങ്കടങ്ങൾ മാറ്റുവാൻ ഓടിവരേണമെന്നും

തീയിൽ കുരുത്തതല്ലേ, എൻകുഞ്ഞു വേനലിൽ വാടരുതേ
തണലില്ലാ പാഴ്മരുവിൽ തണൽ പോലെ അമ്മയില്ലേ അരികിൽ
തളരാതെ നീയുറങ്ങ്, നെഞ്ചകം വാടാതെ നീയുണര്
നൊമ്പരപ്പൂവിതളായ് ഞാനില്ലേ നിന്നെത്തലോടിടുവാൻ



Credits
Writer(s): Shaji Thumpechirayeil, Biju
Lyrics powered by www.musixmatch.com

Link