Ethra Dasabhthamayi

എത്ര ദശാബ്ദമായ് പാടുന്നു നടയിൽ ഞാൻ
ചെട്ടികുളങ്ങര അമ്മേ
എത്ര ദശാബ്ദമായ് പാടുന്നു നടയിൽ ഞാൻ
ചെട്ടികുളങ്ങര അമ്മേ
അമ്മയ്ക്ക് എന്നോടിഷ്ടം ഇത്രമാത്രമോ?
എന്നോടിഷ്ടം ഇത്രമാത്രമോ?
ഈ മകളോട് പ്രിയമില്ലയോ?
അമ്മയ്ക്കീ മകളോട് പ്രിയമില്ലയോ?

ഓണാട്ടുകരയിൽ ഓടിയണഞ്ഞു ഞാൻ
അമ്മതൻ തംബുരുവിൽ ശ്രുതി മീട്ടി
ഓണാട്ടുകരയിൽ ഓടിയണഞ്ഞു ഞാൻ
അമ്മതൻ തംബുരുവിൽ ശ്രുതി മീട്ടി

അവിടുത്തെ വാങ്മയ ധോരണിയരുളിയ
സ്വരസുധ എൻ ജീവ സംഗീതമായി
അവിടുത്തെ വാങ്മയ ധോരണിയരുളിയ
സ്വരസുധ എൻ ജീവ സംഗീതമായി
നിന്റെ അഴകോലും ഗമകർങ്ങൾ നാഥാമൃതാ

എത്ര ദശാബ്ദമായ് പാടുന്നു നടയിൽ ഞാൻ
ചെട്ടികുളങ്ങര അമ്മേ?
അമ്മയ്ക്ക് ഇഷ്ടം എന്നോട് ഇത്രമാത്രമോ?
ഈ മകളോട് പ്രിയമില്ലയോ?
കണ്ടു കണ്ടങ്ങിരിക്കും മായേ

താരുബിംബത്തിൽ ഞാൻ ചാന്താട്ടമാടുമ്പോൾ
പുഞ്ചിരി തൂകി നീ അരികിലെത്തും
താരുബിംബത്തിൽ ഞാൻ ചാന്താട്ടമാടുമ്പോൾ
പുഞ്ചിരി തൂകി നീ അരികിലെത്തും

എന്തിനു വീണ്ടുമെന്നെ പരീക്ഷിക്കുന്നു
അമ്മതൻ ഓമന മകളല്ലേ ഞാൻ
എന്തിനു വീണ്ടുമെന്നെ പരീക്ഷിക്കുന്നു
അമ്മതൻ ഓമന മകളല്ലേ ഞാൻ
എട്ടു കാഴ്ചകൾ കണ്ടു കൂട്ടിരിക്കാം

എത്ര ദശാബ്ദമായി പാടുന്നു നടയിൽ ഞാൻ
ചെട്ടികുളങ്ങര അമ്മേ
അമ്മയ്ക്ക് ഇഷ്ടം എന്നോട് ഇത്രമാത്രമോ?
ഇഷ്ടം എന്നോട് ഇത്രമാത്രമോ?
ഈ മകളോട് പ്രിയമില്ലയോ?
കണ്ടു കണ്ടങ്ങിരിക്കും മായേ
കണ്ടു കണ്ടങ്ങിരിക്കും മായേ
കണ്ടു കണ്ടങ്ങിരിക്കും മായേ



Credits
Writer(s): Shivadas Warrier, A V V Potti
Lyrics powered by www.musixmatch.com

Link