Raree Raariram Raaro

ഉം... ഉം... രാരി രാരീരം രാരോ...

പൊന്നും തിങ്കള് പോറ്റും മാനേ
മാനേ കുഞ്ഞികലമാനേ
പൊന്നും തിങ്കള് പോറ്റും മാനേ
മാനേ കുഞ്ഞികലമാനേ

പൂമിഴികള് പൂട്ടി മെല്ലേ
നീയുറങ്ങീ ചായുറങ്ങി
സ്വപ് നങ്ങള് പൂവിടും പോലെ നീളേ
വിണ്ണില് വെണ്താരങ്ങള് മണ്ണില് മന്ദാരങ്ങള്
പൂത്തു വെണ്താരങ്ങള് പൂത്തു മന്ദാരങ്ങള്
പൊന്നും തിങ്കള് പോറ്റും മാനേ
മാനേ കുഞ്ഞികലമാനേ

ഈ മലര് കൈയില് സമ്മാനങ്ങള്, എന്നോമല് കുഞ്ഞിനാരേ തന്നു
നിന്നിളം ചുണ്ടിന് പുന്നാരങ്ങള്, കാതോര്ത്തു കേള്ക്കാനാരേ വന്നു
താലോലം തപ്പു കൊട്ടി പാടും, താരാട്ടിനീണവുമായ് വന്നു
താലോലം തപ്പു കൊട്ടി പാടും, താരാട്ടിനീണവുമായ് വന്നു
കാണാതെ നിന് പിന്നാലെയായ്
കണ്ണാരം പൊത്തും കുളിര് പൂന്തെന്നലായ്

പൊന്നും തിങ്കള് പോറ്റും മാനേ
മാനേ കുഞ്ഞികലമാനേ
പൂമിഴികള് പൂട്ടി മെല്ലേ
നീയുറങ്ങീ ചായുറങ്ങി
സ്വപ് നങ്ങള് പൂവിടും പോലെ നീളേ

വിണ്ണില് വെണ്താരങ്ങള് മണ്ണില് മന്ദാരങ്ങള്
പൂത്തു വെണ്താരങ്ങള് പൂത്തു മന്ദാരങ്ങള്
പൊന്നും തിങ്കള് പോറ്റും മാനേ
മാനേ കുഞ്ഞികലമാനേ

നീയറിയാതെ നിന്നെക്കാണാൻ, മാലാഖയായിന്നാരെ വന്നൂ
നീയുറങ്ങുമ്പോൾ നിൻ കൈ മുത്തി, മാണിക്ക്യച്ചെമ്പഴുക്ക തന്നൂ
സ്നേഹത്തിൻ മുന്തിരിത്തേൻ കിണ്ണം, കാണിക്കയായി വെച്ചതാരോ
സ്നേഹത്തിൻ മുന്തിരിത്തേൻ കിണ്ണം, കാണിക്കയായി വെച്ചതാരോ
ഈ മണ്ണിലും ആ വിണ്ണിലും, എന്നോമല് കുഞ്ഞിനാരെ കൂട്ടായ് വന്നു

പൊന്നും തിങ്കള് പോറ്റും മാനേ
മാനേ കുഞ്ഞികലമാനേ
പൂമിഴികള് പൂട്ടി മെല്ലേ
നീയുറങ്ങീ ചായുറങ്ങി
സ്വപ് നങ്ങള് പൂവിടും പോലെ നീളേ

വിണ്ണില് വെണ്താരങ്ങള് മണ്ണില് മന്ദാരങ്ങള്
പൂത്തു വെണ്താരങ്ങള് പൂത്തു മന്ദാരങ്ങള്
പൊന്നും തിങ്കള് പോറ്റും മാനേ
മാനേ കുഞ്ഞികലമാനേ

രാരി രാരീരം രാരോ... ഉം... ഉം...
രാരി രാരീരം രാരോ... ഉം... ഉം...



Credits
Writer(s): O.n.v. Kurup, Mohan Sithara
Lyrics powered by www.musixmatch.com

Link