Aaro Viral Neetti (Male)

ആരോ വിരല് മീ.ട്ടി
മനസ്സിന്. മണ്വീണയില്...
ഏതോ മിഴിനീരിന് ശ്രുതി
മീ.ട്ടുന്നു മൂ.കം...

തളരും. തനുവോടെ.
ഇടറും. മനമോടെ.
വിടവാ.ങ്ങുന്ന സന്ധ്യേ. വിരഹാര്ദ്രയായ സന്ധ്യേ...
ഇന്നാ.രോ വിരല് മീട്ടി
മനസ്സിന്. മണ്വീണയില്...

വെണ്ണിലാവുപോലും നിനക്കിന്നെരിയും വേനലായി
വര്ണ്ണരാജി നീട്ടും വസന്തം വര്ഷശോകമായി

നിന്റെ ആര്ദ്രഹൃദയം.
തൂവല് ചില്ലുടഞ്ഞ പടമായി
നിന്റെ ആര്ദ്രഹൃദയം.
തൂവല് ചില്ലുടഞ്ഞ പടമായി

ഇരുളില് പറന്നു
മുറിവേറ്റുപാടുമൊരു
പാവം പൂവല് കിളിയായ് നീ.

ആരോ വിരല് മീ.ട്ടി
മനസ്സിന്. മണ്വീണയില്...
ഏതോ മിഴിനീരിന് ശ്രുതി
മീ.ട്ടുന്നു മൂ.കം...

പാതിമാഞ്ഞ മഞ്ഞില്
പതുക്കെ പെയ്തൊഴിഞ്ഞ
മഴയില്.
കാറ്റില് മിന്നിമായും വിളക്കായ് കാത്തു നില്പ്പതാ.രേ

നിന്റെ മോഹശകലം
പീലി ചിറകൊടിഞ്ഞ ശലഭം.
നിന്റെ മോഹശകലം
പീലി ചിറകൊടിഞ്ഞ ശലഭം.

മനസ്സില് മെനഞ്ഞ മഴവില്ലു മായ്ക്കുമൊരു പാവം കണ്ണീര് മുകിലാ.യ് നീ.

ആരോ വിരല് മീ.ട്ടി
മനസ്സിന്. മണ്വീണയില്...
ഏതോ മിഴിനീരിന് ശ്രുതി
മീ.ട്ടുന്നു മൂ.കം...

തളരും. തനുവോടെ...
ഇടറും. മനമോടെ.
വിടവാ.ങ്ങുന്ന സന്ധ്യേ. വിരഹാര്ദ്രയായ സന്ധ്യേ...



Credits
Writer(s): Gireesh Puthenchery, Sachidanandan Puzhankara, M. D. Rajendran
Lyrics powered by www.musixmatch.com

Link