Poovithalai

പൂവിതളായ് ഞാൻ നാഥാ
താവകപാദം തേടി
പൂവിതളായ് ഞാൻ നാഥാ
താവകപാദം തേടി
തേനൊലീവുകൾ കാവൽ നിൽക്കുമീ
പാത തന്നിലേകാന്തം
നീ വരുന്നപോൽ കാറ്റനങ്ങവേ
വന്നു നോക്കി ഞാൻ വെറുതേ
എൻ കിനാവിലേ, ദിവ്യഗാനമേ

മൂകമാകുമെൻ മോഹമാകെ നിൻ
ആജ്ഞയാലെ സ്വരം നേടും
ആ മുഖാമ്പുജം കാൺകവേ
ഇരുൾ നീങ്ങി നീ കാഴ്ചയാകും
ഇടയൻ നീ എന്നിലായ്
കനിവാർന്ന കൈകളാൽ
ഹരിതാർദ്ര സാനുവിൽ വഴികാട്ടണേ

നീ നടന്നിടൂ എൻ ഹൃദന്തമാം സാഗരോപരിദേവാ
നീ വരും വഴി കൈക്കുടന്നയിൽ
ദാഹനീരായിടാം ഞാൻ
ആ ദിവ്യ വീഥിയിൽ
അവിരാമമങ്ങനെ മെഴുകിന്റെ നാളമായ്
എരിയേണമേ
എൻ കിനാവിലെ, ദിവ്യഗാനമേ



Credits
Writer(s): Vidya Sagar, S Rafeeq Ahmed
Lyrics powered by www.musixmatch.com

Link