En Bhavanam Manoharam

എൻ ഭവനം മനോഹരം എന്താനന്ദം
വർണ്യാതീതം സമ്മോദകം
ദൂരെ മേഘപാളിയിൽ ദൂരെ താരാപഥ വീചിയിൽ
ദൂത വൃന്ദങ്ങൾ സമ്മോദരായ് പാടീടും സ്വർഗ്ഗവീഥിയിൽ

1 പൊന്മണിമേടകൾ മിന്നുന്ന ഗോപുരം
പത്തും രണ്ടു രത്നക്കല്ലുകളാൽ തീർത്തതാം മന്ദിരം
കണ്ടെൻ കണ്ണുകൾ തുളുമ്പിടും ആനന്ദാശ്രു പൊഴിച്ചിടും

2 എൻ പ്രേമകാന്തനും മുൻപോയ ശുദ്ധരും
കരം വീശി വീശി മോദാൽ ചേർന്നു സ്വാഗതം ചെയ്തിടും
മാലാഖ ജാലങ്ങൾ നമിച്ചെന്നെ ആനയിക്കും എൻ സ്വർഭവനേ

3 എന്തു പ്രകാശിതം എന്തു പ്രശോഭിതം
ഹല്ലേലുയ്യ പാടും ശുദ്ധർ ഏവം ആലയം പൂരിതം
ഞാനും പാടിടും ആ കൂട്ടത്തിൽ ലയിച്ചിടും യുഗായുഗേ



Credits
Writer(s): Benjamin Mathew, Febin Lazer
Lyrics powered by www.musixmatch.com

Link