Athimarakkili (From "Kancheepurathe Kalyanam")

അത്തിമരക്കിളീ മുത്തുക്കുഴൽ വിളീ
അത്തിമരക്കിളീ മുത്തുക്കുഴൽ വിളീ
അങ്ങേക്കര പൂത്തെടീ പൊന്നരളീ
ഗുണ്ടുമല്ലിക്കൊടി എൻ കണ്ണുപൊത്തിക്കളി
കിനാവൊരു വൈഗ നദി ഹോഹോയ്
അത്തിമരക്കിളീ മുത്തുക്കുഴൽ വിളീ

കാഞ്ചീപുരം പട്ടും ചൂടി വാ മാർകഴിത്താരകേ
കണ്ണിൽ മഷിക്കൂട്ടും കൊണ്ടു വാ
തിരുക്കോവിൽ തിങ്കളേ
വെയിൽ ചായും ചോലയിൽ പൂവാസം വന്നെടീ
ഉള്ളിനുള്ളിലൊളിക്കും ഓർമ്മയിൽ
കള്ളച്ചിരി പൊഴിക്കും തമിഴ് മൊഴി
അത്തിമരക്കിളീ മുത്തുക്കുഴൽ വിളീ

ചെന്താർമിഴി പൂവും ചിമ്മി വാ ചിത്തിരപ്പൈതലേ
കണ്ണാന്തളിപ്പാടം തേടി വാ തൈമാസത്തെന്നലേ
നിഴൽ നീളും നേരമായ്, മയിലാടും മേടയിൽ
തങ്ക നിലവൊരുക്കാൻ വന്നെടീ
സങ്കതമിഴ് മകളിൻ തേൻ മൊഴി

അത്തിമരക്കിളീ മുത്തുക്കുഴൽ വിളീ
അത്തിമരക്കിളീ മുത്തുക്കുഴൽ വിളീ
അങ്ങേക്കര പൂത്തെടീ പൊന്നരളീ
ഗുണ്ടുമല്ലിക്കൊടി എൻ കണ്ണുപൊത്തിക്കളി
കിനാവൊരു വൈഗ നദി ഹോഹോയ്
അത്തിമരക്കിളീ മുത്തുക്കുഴൽ വിളീ



Credits
Writer(s): M Jayachandran, Alunkal Rajeev
Lyrics powered by www.musixmatch.com

Link