Njanennum Kinavu (From "Aadya Rathri")

ഞാനെന്നും കിനാവു കണ്ടൊ-
രെന്റെ ധീരവീര നായകാ...
നീയാണെൻ മനം കവർന്നൊ-
രെന്റെ പ്രേമകാവ്യ നായികാ...
തൂവിണ്ണിൽ മിന്നാമിനുങ്ങെന്ന പോലേ
നക്ഷത്രം ചിന്നുന്ന തീരം തേടി...
ദേവഹംസത്തോണിയേറി...
നമ്മൾ പോകുമാഴിയേഴിനക്കരെ...
ആദ്യമായ് കണ്ടനാൾ എൻ മനോരാജ്യം
നീ വെറും നോക്കിനാൽ എന്റേതാക്കി...
സുന്ദരീ നിന്റെയാ മന്ദഹാസങ്ങൾ...
മന്നവൻ എന്നെയും മാനായ് മാറ്റി...

ദേവാംഗനേ വന്നു നീയെൻ.
രാജാങ്കണം ധന്യമാക്കൂ...
പ്രേമം പൂട്ടും രാഗം പാടും
മായാവീണ മീട്ടൂ...
പാർവണേന്ദു തീർത്തു തന്ന
ചാരു ചേല ചാർത്താൻ...
ഇന്ദ്രനീല ഗോപുരങ്ങൾ
ലാസ്യവേദിയാക്കാം...
ഞാൻ വരുമ്പോൾ... നീ തുറക്കൂ...
പ്രേമശിൽപ്പി തീർത്ത സ്വപ്ന മാളിക...
ആദ്യമായ് കണ്ടനാൾ എൻ മനോരാജ്യം
നീ വെറും നോക്കിനാൽ എന്റേതാക്കി...
സുന്ദരീ നിന്റെയാ മന്ദഹാസങ്ങൾ...
മന്നവൻ എന്നെയും മാനായ് മാറ്റി...

ഞാനെന്നും കിനാവു കണ്ടൊ-
രെന്റെ ധീരവീര നായകാ...
നീയാണെൻ മനം കവർന്നൊ-
രെന്റെ പ്രേമകാവ്യ നായികാ...
തൂവിണ്ണിൽ മിന്നാമിനുങ്ങെന്ന പോലേ
നക്ഷത്രം ചിന്നുന്ന തീരം തേടി...
ദേവഹംസത്തോണിയേറി...
നമ്മൾ പോകുമാഴിയേഴിനക്കരെ...
ആദ്യമായ് കണ്ടനാൾ എൻ മനോരാജ്യം
നീ വെറും നോക്കിനാൽ എന്റേതാക്കി...
സുന്ദരീ നിന്റെയാ മന്ദഹാസങ്ങൾ...
മന്നവൻ എന്നെയും മാനായ് മാറ്റി...



Credits
Writer(s): Bijibal, Varma Santhosh
Lyrics powered by www.musixmatch.com

Link