Ninave En Ninave Pozhiyum

നിനവേ എൻ നിനവേ
പൊഴിയും പൂവിതളേ
നിനവേ എൻ നിനവേ
പൊഴിയും പൂവിതളേ

ഈ ഏകാന്ത സന്ധ്യാ തീരം മൂളുന്ന പാട്ടിൽ
പെയ്യാതെ വിങ്ങും മേഘങ്ങളിൽ
(അലയും നിലാവായ് ഞാനലിഞ്ഞൂ
വെറുതെ നിന്നോർമ്മയിൽ കരഞ്ഞൂ)

നിനവേ എൻ നിനവേ
പൊഴിയും പൂവിതളേ

തിരിയായേരിയും നീയിന്നെന്നുയിരിൽ
മഴയായ് പൊഴിയും പൂവല്ലിയിൽ
മുറിവാർന്നുണരും നിൻ ഉള്ളിൽ
കനിവിൻ കടലായ് പാടാം

ഒരു മഞ്ഞിൻ കുഞ്ഞു തുള്ളിയായ്
മിഴിയോരം മുത്താം ഞാൻ
ഒരു തൂവൽ തേൻ വസന്തമായ്
താരാട്ടും ഞാൻ

നിനവേ എൻ നിനവേ
പൊഴിയും പൂവിതളേ

കനലായുരുകും നീയിന്നെൻ കരളിൽ
ചിറകാർന്നുയരും നിൻ കൂടെ ഞാൻ
വിരലാൽ തഴുകും നിൻ മാറിൽ
വിരിയും വെയിലിൻ നാളം

ഒരു ശില്പം വീണുടഞ്ഞുപോയ്
ഒരു ഗാനം മൗനമായ്
ഒരു വേനൽ കൂടു തേടുവാൻ
ഞാൻ മാത്രമായ്
(അലയും നിലാവായ് ഞാനലിഞ്ഞൂ
വെറുതെ നിന്നോർമ്മയിൽ കരഞ്ഞൂ)

നിനവേ എൻ നിനവേ
പൊഴിയും പൂവിതളേ
നിനവേ എൻ നിനവേ
പൊഴിയും പൂവിതളേ

ഈ ഏകാന്ത സന്ധ്യാ തീരം മൂളുന്ന പാട്ടിൽ
പെയ്യാതെ വിങ്ങും മേഘങ്ങളിൽ
(അലയും നിലാവായ് ഞാനലിഞ്ഞൂ
വെറുതെ നിന്നോർമ്മയിൽ കരഞ്ഞൂ)



Credits
Writer(s): Gireesh Puthenchery
Lyrics powered by www.musixmatch.com

Link