Vidarum - From "Vikruthi"

വിടരും കൊഴിയും...
ഇതളും ദിനവും...
മറയും അകലും...
വിടചൊല്ലീ നിമിഷം...
വിണ്ണോളം വിരഹനാദം...
ആലോലം ഹർഷമാകും...
തളിർക്കും പുതുമയും പുലരിയും...
പൂം ചിറകേറി വരാൻ...
വിടരാൻ...

വിധിപോൽ പിറക്കുന്ന വഴികൾ...
കനലായ് തെളിയും...
പുതുതീരം തേടും...
കണ്ണീർക്കിനാവിൻ വ്യഥയിൽ...
കളിചിരി നിറയും...
നിറനിലവൊഴുകും...
തരളിതം ഈ ജൻമം...
വിടർന്നു പൂത്തുലയും...
നീലാകാശത്തെങ്ങും...
മിന്നാമിന്നി കൂട്ടം...
കഥനം തൊടാതെ ലോകം...
ഉണരും...

വിടരും പൊഴിയും...
ഇതളും ദിനവും...
അകലും മറയും...
വിടചൊല്ലീ നിമിഷം...
വിണ്ണോളം വിരഹനാദം...
ആലോലം ഹർഷമാകും...
തളിർക്കും പുതുമയും പുലരിയും...
പൂം ചിറകേറി വരാൻ...
വിടരാൻ...



Credits
Writer(s): Adv Shahul, Bijibal
Lyrics powered by www.musixmatch.com

Link