Kayarillaakkettil Pettu

കയറില്ലാക്കെട്ടിൽ പെട്ട് കുടുങ്ങി
ഒന്നിടം വലം തിരിയാതെ കുഴങ്ങി
ഒരു കൂരക്കുള്ളിൽ തന്നെ ഒതുങ്ങി
നീ കണി കണ്ട കിനാവൊക്കെ ചുളുങ്ങി
ഉള്ളം കൊടുത്തൊപ്പം പാകം നോക്കി നിന്നപ്പം
പിന്നെയെന്തേ മുറുമുറുപ്പ്?
ഒരു കരകയറാൻ ഉരുകണ് നീ
കണ്ടു നിൽക്കും ജനത്തിന്റെ ചുണ്ടറ്റത്ത്
ചിരിയാ, ചിരിയാ, ചിരിയാ മകനേ

മെരുക്കിയാൽ മെരുങ്ങാത്തൊരിനമാ
ദേ, മൂക്കിൻ തുമ്പിൽ കത്തും കലിയാ
വഴക്കിടാൻ ആരെക്കാളും മിടുക്കാ
ഹോ, വയ്യാവേലി എന്നും പതിവാ
ശനിയുടെ ബാധയായ്
രാപ്പകൽ തുടരണ ദീനമാവിധിയാ
വറുതിയിൽ വീണ് കറങ്ങി നീയെന്നാൽ
തൊട്ടടുത്തു നിൽക്കുന്നോരും നിന്നെയോർത്ത്
ചിരിയാ, ചിരിയാ, ചിരിയാ മകനേ

ചരിഞ്ഞു നിൻ നേരെ വരും മരമാ
നീ താങ്ങും കൊടുത്തു ഓടിപ്പൊക്കോണം
തനിക്കു താൻ കുഴിക്കല്ലേ കുഴികൾ
ദേ വീണാൽ പിന്നെ കേറിപോകൂല
കടമകൾ ആയിരം നാൾക്കു നാൾ ചിറകിനു ഭാരമായ് വരുന്നേ
പറവപോൽ ചില്ല പലതിലേറേണം
അല്ലേൽ തന്നെ മാളോരൊക്കെ നിന്നെക്കണ്ട്
ചിരിയാ, ചിരിയാ, ചിരിയാ മകനേ

കയറില്ലാക്കെട്ടിൽ കുടുങ്ങി
ഒന്നിടം വലം തിരിയാതെ കുഴങ്ങി
ഒരു കൂരക്കുള്ളിൽ ഒതുങ്ങി
നീ കണി കണ്ട കിനാവൊക്കെ ചുളുങ്ങി
ഉള്ളം കൊടുത്തൊപ്പം പാകം നോക്കി നിന്നപ്പം
പിന്നെയെന്തേ മുറുമുറുപ്പ്?
ഒരു കരകയറാൻ ഉരുകണ് നീ
കണ്ടു നിൽക്കും ജനത്തിന്റെ ചുണ്ടറ്റത്ത്
ചിരിയാ, ചിരിയാ, ചിരിയാ മകനേ



Credits
Writer(s): B. K. Harinarayanan, Bijibal
Lyrics powered by www.musixmatch.com

Link