Njaanum Neeyum

ഞാനും നീയും രാവിൻ കനവിൽ...
ഓരോ നാളും ചേരും തമ്മിൽ
ഏഴാം ബഹറിൻ ഇടനാഴിയിൽ
മേഘം പോലെയൊഴുകിടവേ
ഞാനും നീയും രാവിൻ കനവിൽ...

നേരിൽ കാണും നേരത്തെന്തേ
തമ്മിൽ നോക്കാതെ പോയി നാം
കാണും നേരം കാതിൽ ചൊല്ലാൻ
കാത്തു ഞാൻ വച്ച് തേൻമൊഴി
മൗനം തൂവും മഞ്ഞിൽ മൂടി
നാണത്തിൻ പൂവായ് മാറി ഞാൻ
ഞാനും നീയും രാവിൻ കനവിൽ...

മൗലാ മേരെ മൊഹബ്ബത്ത് യാ ഖുദാ

നിന്നെ കാത്തെൻ വെണ്ണിലാവേ
വാതിൽ ചാരാതെ നിന്നു ഞാൻ
രാവിൻ മാറിൽ മേയും നേരം...
ഓമൽ കൈവിരൽ നീട്ടി നീ
ഒന്നു തൊട്ടു മെല്ലെ മെല്ലെ
പൊൻ പുലർ പൂവെയിലായി ഞാൻ

ഞാനും നീയും രാവിൻ കനവിൽ...
ഓരോ നാളും ചേരും തമ്മിൽ
ഏഴാം ബഹറിൻ ഇടനാഴിയിൽ
മേഘം പോലെയൊഴുകിടവേ
ഞാനും നീയും രാവിൻ കനവിൽ...



Credits
Writer(s): Shankar Ganesh
Lyrics powered by www.musixmatch.com

Link