Kaattinu Sugandham

കാറ്റിനു സുഗന്ധമാണിഷ്ടം
കാറ്റിനു സുഗന്ധമാണിഷ്ടം
മുളംകാടിനു നാദമാണിഷ്ടം ഇഷ്ടം
കാറ്റിനു സുഗന്ധമാണിഷ്ടം
മുളംകാടിനു നാദമാണിഷ്ടം ഇഷ്ടം
കാറ്റിനു സുഗന്ധമാണിഷ്ടം

ഭൂമിയും മാനവും തിരയും തീരവും
ഭൂമിയും മാനവും തിരയും തീരവും
ആഴിയും നദിയുമായിഷ്ടം ഇഷ്ടം

കാറ്റിനു സുഗന്ധമാണിഷ്ടം
മുളംകാടിനു നാദമാണിഷ്ടം ഇഷ്ടം
കാറ്റിനു സുഗന്ധമാണിഷ്ടം

പ്രകൃതിയുമീശ്വരനും ഇഷ്ടമല്ലാതൊരു
പ്രപഞ്ചസൃഷ്ടിയുണ്ടോ
ഇവിടെ പ്രത്യക്ഷരൂപമുണ്ടോ
ഏഴുസ്വരങ്ങളും താളലയങ്ങളും
ഏഴുസ്വരങ്ങളും താളലയങ്ങളും
ഒന്നുചേരാതൊരു ഗീതമുണ്ടോ
സംഗീതമുണ്ടോ
ഭാവമുണ്ടോ, നാട്യമുണ്ടോ
വിശ്വ സാഹിതീരചനകളുണ്ടോ

കാറ്റിനു സുഗന്ധമാണിഷ്ടം
മുളംകാടിനു നാദമാണിഷ്ടം ഇഷ്ടം
കാറ്റിനു സുഗന്ധമാണിഷ്ടം

നിദ്രയുംസ്വപ്നവും പോൽ
ലയിക്കാൻകൊതിക്കാത്ത
കാമുകീഹൃദയമുണ്ടോ
ഇവിടെ ശൃംഗാരയാമമുണ്ടോ
പ്രേമവും മോഹവും ചുംബിച്ചുണരാത്ത
പ്രേമവും മോഹവും ചുംബിച്ചുണരാത്ത
ഭാവനാലോകമുണ്ടോ
ഇവിടെ സങ്കൽപ്പ സൗന്ദര്യമുണ്ടോ
രാഗമുണ്ടോ, അനുരാഗമുണ്ടോ
ജന്മസാഫല്യമിവിടെയുണ്ടോ

കാറ്റിനു സുഗന്ധമാണിഷ്ടം
മുളംകാടിനു നാദമാണിഷ്ടം ഇഷ്ടം
കാറ്റിനു സുഗന്ധമാണിഷ്ടം
മുളംകാടിനു നാദമാണിഷ്ടം ഇഷ്ടം
കാറ്റിനു സുഗന്ധമാണിഷ്ടം



Credits
Writer(s): Bombay Ravi, Hariharan, Mankombu Gopala Krishanan
Lyrics powered by www.musixmatch.com

Link