Chemmaname (From "Yuvam")

മഴയുടെ വിരലോ ജലലിപി എഴുതി?
ഇലയുടെ നെറുകിൽ നനവായ് പ്രണയം
സ് മൃതിയുടെ നദിയോ കളരുത്ഥംഒഴുകി?
അതിലൊരു മലരായ് അലയും ഹൃദയം
ജീവന്റെ തുള്ളിയിൽ നീ നിറഞ്ഞീടവേ
എകാന്ത മൗനമെന്നിൽ മൊഴിപ്പൂക്കളായ്

ചെമ്മാനമേ നീ നിന്നോടു ചേരാൻ
വേൺമേഘമായ് ഞാൻ ഉള്ളാലെ(ഉള്ളാലെ)
ചെമ്മാനമേ നീ നിന്നോടു ചേരാൻ
വേൺമേഘമായ് ഞാൻ ഉള്ളാലെ

വിടരുമീ പുലരിയോ?
തരളമാം മിഴികളോ?
കനവുനീർ ചുഴിയിലായ്
അലയവെ തഴുകിയോ?
ഞാനുണർന്നുവന്നു വാനതാരം പോലെ
നീ ഞൊടിക്കു മാഞ്ഞതെങ്ങാണെന്നോ?

ചെമ്മാനമേ നീ നിന്നോടു ചേരാൻ
വേൺമേഘമായ് ഞാൻ ഉള്ളാലെ(ഉള്ളാലെ)

മഴയുടെ വിരലോ ജലലിപി എഴുതി?
ഇലയുടെ നെറുകിൽ നനവായ് പ്രണയം
സ് മൃതിയുടെ നദിയോ കളരുത്ഥംഒഴുകി?
അതിലൊരു മലരായ് അലയും ഹൃദയം
ജീവന്റെ തുള്ളിയിൽ നീ നിറഞ്ഞീടവേ
എകാന്ത മൗനമെന്നിൽ മൊഴിപ്പൂക്കളായ്

ചെമ്മാനമേ നീ നിന്നോടു ചേരാൻ
വേൺമേഘമായ് ഞാൻ ഉള്ളാലെ(ഉള്ളാലെ)
ചെമ്മാനമേ നീ നിന്നോടു ചേരാൻ
വേൺമേഘമായ് ഞാൻ ഉള്ളാലെ(ഉള്ളാലെ)



Credits
Writer(s): B. K. Harinarayanan, Gopi Sundar
Lyrics powered by www.musixmatch.com

Link