Mayikayamam (From "Sidhartha")

മായികയാമം മധുചൊരിഞ്ഞു
ഏഴിലം പാലകൾ പൂവണിഞ്ഞു
ആത്മനായകൻ ഇന്നു വരുമോ
ഹംസദൂതികേ നീ പറയൂ
ദേവഗായകൻ ഇന്നു വരുമോ
രാജഹംസമേ നീ പറയൂ
പറയൂ ഹ ഹ ഹ
മായികയാമം മധുചൊരിഞ്ഞു
ഏഴിലം പാലകൾ പൂവണിഞ്ഞു
ചൈത്രവാനിലെ ചന്ദ്രബിംബമേ
ഇന്ദുകാന്തമായ് ഉരുകുന്നു ഞാൻ
മുകിൽ മറഞ്ഞ നിൻ കൂരിരുൾ മുഖം
സ്നേഹസൂര്യനെന്നറിഞ്ഞു ഞാൻ
എന്തിനെന്നിലെ സൗരഭരാഗം
തേടി വന്നു നീ
എന്തിനെന്നിലെ ജീവപരാഗം
തേടി വന്നു നീ
എന്നോടിനിയും പരിഭവമെന്തേ
എന്തേ മിഴിയില് കോപം
മായികയാമം മധുചൊരിഞ്ഞു
ഏഴിലം പാലകൾ പൂവണിഞ്ഞു
നിന്നെമാത്രമായ് കാത്തു നിൽപ്പു ഞാൻ
ഹൃദയമുണരുമീ താഴ് വരയിൽ
വസന്തഗീതമായ് തുളുമ്പി വീഴുമീ
പ്രണയവെണ്ണിലാ മലർമഴയിൽ
മന്മഥ വീണാമർമ്മരമായ്
തുടിമഞ്ഞു വീഴുന്നു
ഒന്നുതൊടുമ്പോൾ കരളിലാകെയായ്
പൂങ്കുളിരു കോരുന്നു
എല്ലാമെല്ലാം പകർന്നു തരാനായ്
വരു നീ അഴകേ അരികിൽ
മായികയാമം മധുചൊരിഞ്ഞു
ഏഴിലം പാലകൾ പൂവണിഞ്ഞു
ആത്മനായകൻ ഇന്നു വരുമോ
ഹംസദൂതികേ നീ പറയൂ
ദേവഗായകൻ ഇന്നു വരുമോ
രാജഹംസമേ നീ പറയൂ
പറയൂ



Credits
Writer(s): Shaji Thumpechirayeil, Biju
Lyrics powered by www.musixmatch.com

Link