Alhamdulillah - From "Sufiyum Sujatayum"

അൽഹംദുലില്ലാഹ്... അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്... അൽഹംദുലില്ലാഹ്

അൽഹം ദുലില്ലാഹ്... ഓതുന്നു പ്രാണൻ
ഈ ജന്മ സൂനം നീ തന്ന ദാനം

മണ്ണോടു മണ്ണായ് ചേരും വരേ നിൻ
സംഗീതമേഞാൻ
ജന്മങ്ങളായേ മാറുന്നിതാ ഞാൻ
ഉന്മാദമേ

നൂറുള്ളാ, നൂറുള്ളാ, നൂറുള്ളാ, നൂറുള്ളാ
നൂറുള്ളാ, നൂറുള്ളാ, നൂറുള്ളാ, നൂറുള്ളാ
നൂറുള്ളാ... ആ

പടിവാതിലോളം... അഴൽ അടരുന്ന നേരം
ചരടൂർന്നു പോയിടും... ജപമാലയായ് ഞാൻ
ഇരുളിന്റെ തീയിൽ മൊഴിമോഹമാളുമ്പോൾ
ഇനിയെങ്ങനേ ദൂരേ ഒരു നന്ദിയോതാൻ

നോവേകുന്നോനല്ലാഹ് നോവാറ്റുന്നോനല്ലാഹ്
ഈ മണ്ണെല്ലാമണ്ണായ് എൻ ജന്നത്തും അള്ളാ
തീയേകുന്നോനല്ലാഹ്, മണ്ണാകുമ്പോളെല്ലാം
എന്നാനന്ദം അള്ളാ, എന്നാകാശം അള്ളാ
അള്ളാ... അള്ളാ

ഞാൻ മൈലാഞ്ചിക്കമ്പായ് നിക്കണ്
നേരെഴുതിയ സാംഗല്യം പക്കം
നീയെന്ന സുബർക്കത്തിൽ ചായുമ്പോൾ
ആനന്ദ മൂളക്കം... മ്മ്

നൂറുള്ളാ, നൂറുള്ളാ, നൂറുള്ളാ, നൂറുള്ളാ
നൂറുള്ളാ, നൂറുള്ളാ, നൂറുള്ളാ, നൂറുള്ളാ
നൂറുള്ളാ... ആ

നോവേകുന്നോനല്ലാഹ് നോവാറ്റുന്നോനല്ലാഹ്
ഈ മണ്ണെല്ലാമണ്ണായ് എൻ ജന്നത്തും അള്ളാ
തീയേകുന്നോനല്ലാഹ്, മണ്ണാകുമ്പോളെല്ലാം
എന്നാനന്ദം അള്ളാ, എന്നാകാശം അള്ളാ
അള്ളാ... അള്ളാ



Credits
Writer(s): Narayanan B K, Sudeep Palanat
Lyrics powered by www.musixmatch.com

Link