Oru Kodi

ഒരു കോടി താരങ്ങളെ വെളിച്ചത്തിലൊളിപ്പിച്ച്
ഒളിച്ച് കളിക്കുമിവനാരോ
പുറകിൽ ഞാനലഞ്ഞിട്ട് ഉരുളയെന്നറിഞ്ഞിട്ട്
പടിഞ്ഞാട്ട് നടക്കുന്നോനാരോ
അകമെന്നുമെരിഞ്ഞിട്ട് ചിരിത്തെയ്യമാനന്ദ
കളിയാട്ടക്കാരനിവനാരോ
ഒരു കോടി കിനാക്കളെ ചിരിക്കുള്ളിലോളിപ്പിച്ചു
കളിപ്പിച്ചു കടന്നവനാരോ

മയിൽപ്പീലി തിളക്കംകണ്ടിളം മനം കൊതിക്കവേ
മഴവില്ല് വിരിയിച്ചു ജാലം
മയിൽപ്പീലി തിളക്കംകണ്ടിളം മനം കൊതിക്കവേ
മഴവില്ല് വിരിയിച്ചു ജാലം
നിറങ്ങളാൽ ചമയിച്ചു നിറുകയിൽ കരം വച്ച്
വഴിത്തിരിയാകണ കൂട്ട്
എന്നും ഒളികളിയാടണ കൂട്ട്
ഒരു കോടി താരങ്ങളെ ഒളിപ്പിച്ചു
ഒളിച്ച് കളിക്കുമിവനാരോ

മഴയുടെ കിലുക്കം കേട്ട് ഇളംചൂട് തിരയവേ
ഇടം തന്ന നെഞ്ചിൻ തടം തുടിച്ചു
മഴയുടെ കിലുക്കം കേട്ട് ഇളംചൂട് തിരയവേ
ഇടം തന്ന നെഞ്ചിൻ തടം തുടിച്ചു
ഒരു കാതിൽ ജലനാദം മറുകാതിൽ തുടിതാളം
ഇരുളിലും അഭയത്തിൻ കൂട്ട്
നീ സ്നേഹത്തിൻ കനിവുള്ള ചൂട്

ഒരു കോടി താരങ്ങളെ വെളിച്ചത്തിലൊളിപ്പിച്ച്
ഒളിച്ച് കളിക്കുമിവനാരോ
പുറകിൽ ഞാനലഞ്ഞിട്ട് ഉരുളയെന്നറിഞ്ഞിട്ട്
പടിഞ്ഞാട്ട് നടക്കുന്നോനാരോ
അകമെന്നുമെരിഞ്ഞിട്ട് ചിരിത്തെയ്യമാനന്ദ
കളിയാട്ടക്കാരനിവനാരോ
ഒരു കോടി കിനാക്കളെ ചിരിക്കുള്ളിലോളിപ്പിച്ചു
കളിപ്പിച്ചു കടന്നവനാരോ



Credits
Writer(s): Bijibal, Anil Panachooran
Lyrics powered by www.musixmatch.com

Link