Vannu Vannu

വന്നു വന്നു ഇന്നാണ് നമ്മുടെ ഇത്തിക്കരയിലെ കൊടിയേറ്റ്

കണ്ടോ കണ്ടോ ഇന്നാണ് നമ്മുടെ കൊച്ചു തമ്പ്രാട്ടിക്ക് താലികെട്ട്
കണ്ണെഴുതി കുങ്കുമ പൊട്ടുതൊട്ട് കണ്ണെഴുതി പൊട്ടുതൊട്ട്
കാതിൽ ഒരു ലോലാക്കുo ചുണ്ടിൽ ചെറു പുഞ്ചിരിയും
കാർക്കൂന്തൽ തുമ്പത്തൊരു തുളസിക്കതിരും

പൂഞ്ചോല പാടത്തെ കൈതോല ത്തോട്ടിലെ
പൂഞ്ചോല പാടത്തെ കൈതോല ത്തോട്ടിലെ
പുതുവെള്ളപ്പാച്ചിലിൽ വന്നതാണോ
നാട്ടിലെല്ലാം വെട്ടം വിതറി പുഞ്ചിരിയിൽ നറും തേൻ പുരട്ടീ
ആശ നൽകും തങ്ക കുടമേ പൊന്നിൻ കനിയേ
ആശ നൽകും തങ്ക കുടമേ പൊന്നിൻ കനിയേ
കയ്യെത്തും ദൂരത്ത് തുള്ളി പറക്കണ ചെല്ലചെറു കിളിയേ

വന്നു വന്നു ഇന്നാണ് നമ്മുടെ ഇത്തിക്കരയിലെ കൊടിയേറ്റ്
കണ്ടോ കണ്ടോ ഇന്നാണ് നമ്മുടെ കൊച്ചു തമ്പ്രാട്ടിക്ക് താലികെട്ട്

ചുണ്ടിൽ വിരിയുന്ന പൂമുല്ല മൊട്ടുകൾ
ചുണ്ടിൽ വിരിയുന്ന പൂമുല്ല മൊട്ടുകൾ
കുട്ടിക്കുറുമ്പന്മാർ ഏറ്റുവാങ്ങി നാടുനീളേ ഓടിത്തിമർക്കാൻ
സന്ധ്യ വരേ പാറിപ്പറക്കാൻ കൂടെ വന്നു ഊരില്ല പെണ്ണേ പൊന്നിൻ കുടമേ
കൂടെ വന്നു ഊരില്ല പെണ്ണേ പൊന്നിൻ കുടമേ
കൂടപ്പിറപ്പായി കൂട്ടത്തിൽ കൂട്ടിയിടാം കൊഞ്ചിക്കുഴഞ്ഞിടാം ഹഹഹ

വന്നു വന്നു ഇന്നാണ് നമ്മുടെ ഇത്തിക്കരയിലെ കൊടിയേറ്റ്
കണ്ടോ കണ്ടോ ഇന്നാണ് നമ്മുടെ കൊച്ചു തമ്പ്രാട്ടിക്ക് താലികെട്ട്
കണ്ണെഴുതി കുങ്കുമ പൊട്ടുതൊട്ട് കണ്ണെഴുതി പൊട്ടുതൊട്ട്
കാതിൽ ഒരു ലോലാക്കുo ചുണ്ടിൽ ചെറു പുഞ്ചിരിയും
കാർക്കൂന്തൽ തുമ്പത്തൊരു തുളസിക്കതിരും

വന്നു വന്നു ഇന്നാണ് നമ്മുടെ ഇത്തിക്കരയിലെ കൊടിയേറ്റ്
കണ്ടോ കണ്ടോ ഇന്നാണ് നമ്മുടെ കൊച്ചു തമ്പ്രാട്ടിക്ക് താലികെട്ട്

Credits
Writer(s): Gowri Lakshmy, Azim Sufi, Prajitha, Sunil Lal
Lyrics powered by www.musixmatch.com

Link