Salsa

വേതാളം പോലെ കൂടെ തുടരുന്ന ശാപം
വേവുന്നേ നെഞ്ചിനുള്ളിൽ താപം
ഓരോരോ കാലക്കേടിൽ തട്ടിപ്പൊട്ടിത്തൂകി
കുന്നോളം കൂട്ടി വെയ്ക്കു മോഹം
തിരിച്ചെത്തുമോ വത്സാ
നാം കൊതിച്ചീടുമാ സല്സ
പിടയ്ക്കുന്നോരീ വഴിക്കണ്ണുമായ് കാഞ്ഞേ പോകൂ നാം
അറിഞ്ഞീടുമോ കൃഷ്ണാ
നീ അടക്കീടുകീ തൃഷ്ണ
കൊടുംവേനലിൽ ഇളംവാഴപോൽ വാടിപ്പോകൂല്ലേ
വേതാളം പോലെ കൂടെ തുടരുന്ന ശാപം
വേവുന്നേ നെഞ്ചിനുള്ളിൽ താപം
ആപാദചൂഡം വിറവിറയ്ക്കുന്നേ ദേഹം
വല്ലാതെ വളരുന്നേ മോഹം

ഉടലറിയണ ചവർപ്പാണേലും ഇറക്കീടുകിൽ സുഖം സല്സ
നുരപതയണ കുളിർ സോഡയിൽ കലർത്തീട്ടെത്ര കവിൾ താങ്ങിയെ
പകലിരവുകൾ ഇഴഞ്ഞോടിടും കുഴഞ്ഞാടിടും അടിക്കാലം
പല തലമുറ കരംമാറി നാം നടത്തീടുന്ന കുടിശ്ശീലം
അരുതേ ലാലു നീ മനസ്സാകെയും നീറ്റരുതേ
ഇനിയും ഈ നാട്ടില് സല്സത്തേൻകിളി പാറിവരും
സങ്കടമാണുയിരിൽ അതിനെന്തിനി വഴി തിരയാൻ
വേതാളം പോലെ കൂടെ തുടരുന്ന ശാപം
വേവുന്നേ നെഞ്ചിനുള്ളിൽ താപം
ആപാദചൂഡം വിറവിറയ്ക്കുന്നേ ദേഹം വല്ലാതെ വളരുന്നേ മോഹം

അനുദിനമനമുലച്ചീടുന്ന വലച്ചീടുന്ന ദുരിതങ്ങൾ
ഒരു ഞൊടിയിട മറന്നങ്ങനെ പറന്നങ്ങു നാം അവൻ മൂലം
കലപിലകളിൽ വഴക്കിട്ടതും ഉടക്കിട്ടതും വെടിഞ്ഞിട്ടതോ
ഒരുമയിലൊരു കുടക്കീഴിലെ ഇണക്കങ്ങളായ് അവൻ മാറ്റി
വെറുതെ തീരുന്നു ഇന്നു സായാഹ്ന നേരങ്ങൾ
അറിയാതോർക്കുന്നു ചില്ലുഗ്ലാസിന്റെ സംഗീതം
സങ്കടമാണുയിരിൽ അതിനെന്തിനി വഴി തിരയാൻ
താനാനെ നാനെ... നാനെ നന നാനെ
താനാനെ നാനെ നാനെ നാനെ...
താനാനെ നാനെ... നാനെ നന നാനെ
താനാനെ നാനെ നാനെ നാനെ
തിരിച്ചെത്തുമോ വത്സാ
നാം കൊതിച്ചീടുമാ സല്സ
പിടയ്ക്കുന്നോരീ വഴിക്കണ്ണുമായ് കാഞ്ഞേ പോകൂ നാം
അറിഞ്ഞീടുമോ കൃഷ്ണാ നീ അടക്കീടുകീ തൃഷ്ണ
കൊടുംവേനലിൽ ഇളംവാഴപോൽ വാടിപ്പോകൂല്ലേ



Credits
Writer(s): Manu Manjith, Justin Prabhakaran
Lyrics powered by www.musixmatch.com

Link