Ravinte Vathmeekathil

രാവിൻ്റെ വാത്മീകത്തിൽ തപസ്സിരിക്കുവതെന്തിനോ
ആയിരം ജ്വാലയായുദിച്ചു വരാനോ
ഭൂമി കറങ്ങി വരുന്നൂ
കാലം തിരിച്ചു വരുന്നൂ
തുയിലുണര് കതിരോൻ തുയിലുണര്

മൗനത്തിൻ മുഖപടമൊരു കിളിയണിയുവതെന്തിനോ
ആയിരം നാവുകളോടിനിയുണരാനോ
പുതിയൊരു നാദം നീട്ടീ
പുലരൊളി രാഗം മീട്ടീ
പറന്നുയര് കിളിയേ, പറന്നുയര്

പൊയ്കയിൽ പൊൻതാമര ധ്യാനമാർന്നതെന്തിനോ
ആയിരമിതളുകളോടണിഞ്ഞൊരുങ്ങാനോ
ഉഷസ്സിന് കണിയരുളി
ഉയിരിനൊരുണർവ്വരുളി
ഇതൾ വിടര് മലരേ, ഇതൾ വിടര്... ആ...



Credits
Writer(s): Bijibal, Santhosh Varma
Lyrics powered by www.musixmatch.com

Link